സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതിന് പിന്നാലെ ഇന്നലെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യാപകമായി പരിശോധന നടത്തി. തൊടുപുഴ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആയിരം കിലോ പ്ലാസ്റ്റിക് കവറുകളാണ് പിടികൂടിയത്. പ്ലാസ്റ്റിക്കടങ്ങിയ തുണി കോട്ടിംഗുള്ള സഞ്ചികളാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്.
ചില കടകളിൽ നിന്ന് പഴയ പ്ലാസ്റ്റിക് കൂടുകളുംപ്ലാസ്റ്റിക്കടങ്ങിയ പേപ്പർ ഗ്ലാസുകളും പിടിച്ചെടുത്തു.
തുടക്കമെന്ന നിലയിൽ പിഴയീടാക്കുന്നതിന് പകരം താക്കീത് മാത്രം നൽകി. രാവിലെ 10.45 മുതൽ ഉച്ചയ്ക്ക് 1.30വരെ പരിശോധന നീണ്ടു. വരുംദിവസങ്ങളിലും പരിശോധനതുടരുമെന്നും ഇനിയും പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ ഈടാക്കുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. പ്രവീൺ, തൗഫീക് പി. ഇസ്മയിൽ, ജെ.എച്ച്.ഐമാരായ ജോയ്സ് ജോസ്, അശ്വതി എസ്. കുട്ടപ്പൻ, കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
English summary: extensively examined by local bodies in commercial establishments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.