മാസ്ക്കുകൾക്കും സാനിറ്റൈസറുകൾക്കും അധിക വില; 21 പേർക്കെതിരെ എഫ്ഐആർ

Web Desk

ചണ്ഡീഗഡ്

Posted on July 04, 2020, 1:09 pm

മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും അധിക വില ഈടാക്കിയതിനെത്തുടർന്ന് ചണ്ഡീഗഡിൽ 21 പേർക്കെതിരെ എഫ്ഐആർ ചുമത്തി. ഹരിയാന ഫുഡ് ആന്റ് സിവിൽ സപ്ലൈസ് വകുപ്പാണ് ചണ്ഡീഗഡിലെ മൊത്ത‑ചില്ലറ മരുന്ന് കച്ചവടക്കാർക്കെതിരെ നടപടിയെടുത്തത്. നാല് മാസത്തിനിടെ 766 ചലാനും നൽകി. മാസ്കും സാനിറ്റൈസറും കേന്ദ്രം മാർച്ച് 13 ന് അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ ഉല്പാദനവും വിതരണവുമെല്ലാം സംസ്ഥാന സർക്കാരിന് കീഴിൽ നടപ്പിലാക്കാൻ കേന്ദ്രം നിർദ്ദേശവും നൽകിയിരുന്നു. വിപണിയിൽ വ്യാജ സാനിറ്റൈസറുകൾ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള പരാതികൾ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയ്ക്ക് മുമ്പാകെ എത്തിയതിനെത്തുടർന്നാണ് നടപടിയുണ്ടായത്. കുറ്റക്കാർക്കെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ജൂലൈ ആറിന് മുമ്പാകെ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

you may also like this video