26 March 2024, Tuesday

ഇന്ത്യന്‍ ഓയിലിന്റെ ഹരിത ഇന്ധനമായ എക്‌സ്ട്രാ ഗ്രീന്‍ വിപണിയില്‍

Janayugom Webdesk
കൊച്ചി
November 5, 2021 3:56 pm

ഹരിതവും സംശുദ്ധവുമായ ഡീസല്‍, എക്‌സ്ട്രാ ഗ്രീന്‍, ഇന്ത്യയിലെ 63 നഗരങ്ങളിലെ 126 പെട്രോള്‍ പമ്പുകളില്‍ ഇന്ത്യന്‍ ഓയില്‍ അവതരിപ്പിച്ചു. ഒപ്പം വണ്‍ ഫോര്‍ യു ഫ്യൂവല്‍ ഗിഫ്റ്റ് കാര്‍ഡും. ഐഒസി ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ, റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെട്രോ കെമിക്കല്‍ ബിസിനസ് ഡയറക്ടര്‍ എസ്.വി. രാംകുമാര്‍, മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ വി. സതീഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് എക്‌സ്ട്രാഗ്രീനും വണ്‍ 4 യു ഗിഫ്റ്റ് കാര്‍ഡും അവതരിപ്പിച്ചത്.
ഹരിത ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തില്‍ ഇന്ത്യന്‍ ഓയിലും പങ്കാളികളാവുകയാണെന്ന് ഐഒസി ചെയര്‍മാന്‍ എസ്എം വൈദ്യ പറഞ്ഞു. ക്രമാനുഗതമായ കാര്‍ബണ്‍ പുറം തള്ളലാണ് ലക്ഷ്യം. 2070- ഓടെ ലക്ഷ്യം പൂര്‍ണ്ണമായും കൈവരിക്കാന്‍ കഴിയും.

എക്‌സ്ട്രാ ഗ്രീന്‍ വികസിപ്പിച്ചെടുത്തത് ഇന്ത്യന്‍ ഓയിലിന്റെ സ്വന്തം റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗം ആണ്. കമ്പനിയുടെ സ്വന്തം കെമിക്കല്‍ ഫോര്‍മുലേഷനാണണ് ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍ മള്‍ട്ടി ഫക്ഷണല്‍ അഡിറ്റിവ് (ഡിഎംഎഫ്എ) ഉപയോഗിച്ചാണ് എക്‌സ്ട്രാ ഗ്രീന്‍ നിര്‍മിക്കുക.
സ്ഥിരം ലഭ്യമായ ഡീസലിനെ അപേക്ഷിച്ച് നിരവധി നേട്ടങ്ങള്‍ എക്‌സ്ട്രാ ഗ്രീനിനുണ്ട്. 5 മുതല്‍ 6 ശതമാനം വരെ ഇന്ധന ക്ഷമത ഉറപ്പാണ്. കാര്‍ബണ്‍ പുറം തള്ളലാണ് മറ്റൊന്ന്. അത് വളരെയേറെ കുറയ്ക്കാന്‍ കഴിയും. ഒരു ലിറ്റര്‍ ഡീസലിന് 130 ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നതാണ് എക്‌സ്ട്രാ ഗ്രീനിന്റെ പ്രത്യേകത. കാര്‍ബണ്‍ മോണോക്‌സൈഡ് പുറംതള്ളല്‍ 5.29 ശതമാനമായി കുറയും. എന്‍ഒഎക്‌സ് ബഹിര്‍ഗമനം 4.99 ശതമാനമായും കുറയ്ക്കാന്‍ കഴിയും.

സെറ്റേയ്ന്‍ എണ്ണം 5 പോയിന്റ് ആയി ഉയരുമ്പോള്‍ എഞ്ചിന്റെ ശബ്ദം വളരെയേറെ കുറയും. ലുബ്രിസിറ്റി വര്‍ധിക്കുന്നതാണ് ഇതിനു കാരണം. ഉപഭോക്താക്കളുടെ കൂടുതല്‍ സൗകര്യത്തിനു വേണ്ടിയാണ് വണ്‍-4 യു കാര്‍ഡെന്ന് വൈദ്യ പറഞ്ഞു. ഉപഭോക്തൃ സൗഹൃദപരമാണ് പ്രസ്തുത കാര്‍ഡ്. സൗകര്യമുള്ള വിവിധ ഗിഫ്റ്റിങ്ങ് ഡിനോമിനേഷനുകള്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാം.
eng­lish sum­ma­ry; Extra Green, the green fuel of Indi­an Oil in the market
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.