Web Desk

ന്യൂഡല്‍ഹി

January 13, 2021, 9:48 pm

വിവാഹേതര ബന്ധം: സുപ്രീം കോടതി വിധി സേനകൾക്ക് ബാധകമാക്കരുതെന്ന് കേന്ദ്രം

Janayugom Online

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രീം കോടതി വിധി സേനാവിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിൽ ഹർജി സമിർപ്പിച്ചു. കേന്ദ്രത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുളള ബെഞ്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയോട് അഭ്യര്‍ത്ഥിച്ചു.

സഹപ്രവര്‍ത്തകരുടെ ഭാര്യമാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സേനാവിഭാഗങ്ങളില്‍ ഉള്ളവരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. 2018ലെ സുപ്രീം കോടതി വിധി പ്രകാരം ഇത് ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ അത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ചെയ്യുന്നത് എന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം. 

ENGLISH SUMMARY:Extramarital affair: Cen­ter says Supreme Court rul­ing should not apply to forces
You may also like this video