കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീരപ്രദേശങ്ങൾ അതീവ ജാഗ്രതയില്‍. കോവിഡ് ഭീതി വിതയ്ക്കുന്നത് അധികവും തീരപ്രദേശങ്ങളിലാണ്. കൊല്ലത്ത് കഴിഞ്ഞ ദിവസം മൂന്ന് ഹാർബറുകളും അടച്ചു. ഈ അടച്ചിടൽ പല ഹാർബറുകളിലേക്കും ഉണ്ടാകുമെന്നാണ് സൂചന.
തീരപ്രദേശങ്ങളിൽ അസൗകര്യങ്ങൾ ഉള്ളതാണ് പ്രധാന പ്രശ്നം. കോഴിക്കോട് ജില്ലയിലും ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് തീരപ്രദേശങ്ങളിലാണ്. വടകര ചോറോട് ഇന്നലെ മാത്രം പുതിയതായി അമ്പത്തിയാറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഹാർബറുകൾ കേന്ദ്രീകരിച്ച് നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ കോവിഡ് പരിശോധനകളും നടത്തും. അതുവഴി തീരപ്രദേശങ്ങളിലെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
English summary; Extreme caution in harbors
You may also like this video;