11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 9, 2025
February 9, 2025
February 8, 2025
February 8, 2025
February 8, 2025
February 8, 2025
February 8, 2025
February 8, 2025
February 5, 2025
February 5, 2025

ഡൽഹിയില്‍ കൊടും തണുപ്പ്; രണ്ട്‌ ദിവസത്തേക്ക് ഓറഞ്ച് അലേർട്ട്

Janayugom Webdesk
ന്യൂഡൽഹി
December 28, 2024 5:02 pm

ഡല്‍ഹിയിലെ കൊടുംതണുപ്പും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ രണ്ട്‌ ദിവസത്തേക്ക്‌ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 28, 29 ദിവസത്തേക്കാണ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. മറ്റ്‌ ഉത്തരേന്ത്യൻ പ്രദേശങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്‌.

രണ്ടു ദിവസമായി തലസ്ഥാനത്ത്‌ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 15 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നത്തെ താപനില. മഴയെത്തുടർന്ന്‌ സൗത്ത്, സെൻട്രൽ, നോർത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മേഖലയിൽ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പശ്ചിമ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്‌. തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആലിപ്പഴവർഷത്തോടൊപ്പമുള്ള ഇടിമിന്നലിന്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.