മൂന്നാറില്‍ കൊടും തണുപ്പ്. താപനില മൈനസ് രണ്ട് ഡിഗ്രിയായി. ഏതാനും ദിവസമായി മേഖലയില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. വട്ടവടയിലും പാമ്പാടുംചോലയിലും അതിശൈത്യമാണ്. മൈനസ് ഒന്നിലാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. ഏറ്റവും ശക്തമായ തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നതെന്നും അഞ്ചു വര്‍ഷത്തിനിടയില്‍ ഇത് ആദ്യമാണെന്നും വട്ടവട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ പറയുന്നു. പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളില്‍ കടുത്ത തണുപ്പാണ്. താപനില താഴുന്നത് കൃഷിയെയും ബാധിക്കുമെന്ന് കര്‍ഷകര്‍ ആശങ്കയുയര്‍ത്തുന്നു. എന്നാല്‍ ടൂറിസം മേഖലയില്‍ ഇത് വളരെ പ്രതീക്ഷ ഉയര്‍ത്തുകയാണ്.
ENGLISH SUMMARY:Extreme cold in Munnar; The temperature is minus two degrees
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.