6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2024
October 2, 2024
October 1, 2024
September 30, 2024
September 27, 2024
September 26, 2024
September 26, 2024
September 25, 2024
September 25, 2024

കൊടും ക്രൂരത; ഗര്‍ഭിണിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബ ലാത്സംഗത്തിന് ഇരയാക്കി

Janayugom Webdesk
ലഖ്നൗ
September 21, 2022 7:25 pm

യുപി ബറേലിയിൽ ഗർഭിണിയായ യുവതിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ക്രൂര ബലാത്സംഗത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയതായി പൊലീസ് പറഞ്ഞു. ബിഷാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തതെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു.

മൂന്ന് മാസം ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രം സംഭവിച്ചു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറയുന്നു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഒരു പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.കേസിനാസ്പതമായ സംഭവം സെപ്റ്റംബർ 13നാണ് നടന്നത്. സംഭവദിവസം പൊലീസിന് പരാതി നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ലെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചു. ഭാര്യയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഭര്‍ത്താവ് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

Eng­lish Sum­ma­ry: A preg­nant woman was gang-raped by three men
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.