ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ അതീവജാഗ്രത നിർദ്ദേശം നൽകി. വനിതാദിന പരിപാടികളടക്കം പൊതുപരിപാടികളെല്ലാം തന്നെ റദ്ദാക്കി. രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ചവർ പുനലൂരിലെയും കോട്ടയത്തെയും ബന്ധു വീടുകളില്‍ പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട എസ്പിയുടെ ഓഫീസിലും ഇവരെത്തിയിരുന്നു. ഇവര്‍ എത്തിയ സ്ഥലങ്ങളില്‍ നിന്നും ഇടപഴകിയ ആളുകളില്‍ നിന്നും ആരോഗ്യവകുപ്പ് വിവരം ശേഖരിക്കുന്നുണ്ട്.
you may also like this video;
രണ്ട് ഡോക്ടർമാരടക്കം ഏഴ് പേരടങ്ങിയ എട്ട് സംഘങ്ങളെയാണ് രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താൻ വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇവരെ ഉപയോഗിച്ച് രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
അതേസമയം, പത്തനംതിട്ടയിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തിര യോഗം വിളിച്ചു. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിലാണ് അടിയന്തിര യോഗം. രോഗബാധിതർ വിമാനമിറങ്ങിയത് നെടുമ്പാശ്ശേരിയിലാണെന്നുള്ള കാരണത്താലാണ് കളക്ടർ അടിയന്തിര യോഗം വിളിപ്പിച്ചിരിക്കുന്നത്. ഇവർ വന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.