May 31, 2023 Wednesday

Related news

May 20, 2023
May 3, 2023
March 30, 2023
March 23, 2023
March 23, 2023
December 3, 2022
November 7, 2022
November 3, 2022
October 28, 2022
October 22, 2022

കത്തിക്കരിഞ്ഞ് പാതി ജീവനായ് അവളെന്റെ അരികിലേക്ക് ഓടിയെത്തി: ഉന്നാവ് കേസിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തലുകൾ

Janayugom Webdesk
December 11, 2019 11:36 am

ലക്‌നൗ: പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പെൺകുട്ടിയെ തീകൊളുത്തി കൊന്ന സംഭവം രാജ്യത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് 23കാരി മരണത്തിന് കീഴടങ്ങിയത്. മരണമൊഴിയിൽ പ്രതികൾ ചെയ്ത ക്രൂരതകൾ പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ദൃക്സാക്ഷികളിലൊരാളുടെ മൊഴിയാണ് ആ പെൺകുട്ടി എത്രത്തോളം ജീവിക്കാൻ കൊതിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നത്. ദ്രോഹിച്ചിട്ടു മതിവരാതിരുന്ന ആ ക്രൂരൻമാരിൽ നിന്നും പാതിവെന്ത ശരീരവുമായി അവൾ കിലോമീറ്ററുകൾ ഓടി. തന്നെ രക്ഷിക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് ശിക്ഷിക്കണമെന്നും അവൾ അതിയായി ആഗ്രഹിച്ചിരുന്നു.

you may also like this video

പൊള്ളലേറ്റ് തനിക്കരികിലേക്ക് വന്ന പെണ്‍കുട്ടിയെ പ്രേതമാണെന്ന് കരുതി ആട്ടിയകറ്റിയെന്ന് കേസിലെ പ്രധാന സാക്ഷി രവീന്ദ്ര ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. പൊലീസിന്റെ എഫ്.ഐ.ആറില്‍ നിന്നു വ്യത്യസ്തമായാണു സംഭവത്തെക്കുറിച്ചു രവീന്ദ്ര നല്‍കിയ വിവരണം. ‘റോഡിനടുത്തുള്ള തൊഴുത്തില്‍ പശുക്കള്‍ക്ക് പുലര്‍ച്ചെ വൈക്കോല്‍ നല്‍കുമ്പോഴാണ് ഒരു പെണ്‍കുട്ടി എനിക്കരികിലേക്ക് ഓടിവന്നത്. പ്രേതമാണെന്ന് കരുതി വടികൊണ്ട് ആട്ടിയകറ്റി. കത്തിക്കരിഞ്ഞിട്ടും അവള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അടുത്ത ഗ്രാമത്തിലെ പെണ്‍കുട്ടിയാണെന്നും കുറച്ച്‌ പേര്‍ ചേര്‍ന്ന് തീകൊളുത്തുകയായിരുന്നെനന്നും അവള്‍ പറഞ്ഞു. പൊലീസിനെ വിളിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശബ്ദം കേട്ട് ഭാര്യയും മകളും ഇറങ്ങി വന്നു. അവരുടെ നിലവിളികേട്ട് കൂടുതല്‍ ആളുകള്‍ വന്നു. അതിലൊരാള്‍ പൊലീസിനെ വിളിക്കുകയായിരുന്നു എന്നും രവീന്ദ്ര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.