‘കറാച്ചി ഭീകരാക്രമണത്തിനുപിന്നിൽ ഇന്ത്യ’

Web Desk
Posted on January 12, 2019, 10:12 am

കറാച്ചിയില്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെന്നു പാക്കിസ്ഥാൻ. കറാച്ചി പോലീസ് മേധാവി അമീര്‍ അഹമ്മദ് ഷെയ്ഖാണ് ആരോപണം ഉന്നയിച്ചു രംഗത്ത് വന്നത്. എന്നാൽ ആരോപണം ഇന്ത്യ നിഷേധിച്ചു. കെട്ടിച്ചമച്ചതും ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള നിന്ദ്യമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് എംബസിക്കുനേരെ കഴിഞ്ഞ നവംബറില്‍ ആണ് ആക്രമണം ഉണ്ടായത്.

റോയുടെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിനു പദ്ധതി തയ്യാറാക്കിയത് അഫ്ഗാനിസ്ഥാനിലായിരുന്നുവെന്നും ചൈനയ്ക്കും പാക്കിസ്ഥാനും ഇടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനും ചൈന- പാക്കിസ്ഥാന്‍ സാമ്ബത്തിക ഇടനാഴി അട്ടിമറിക്കാനുമാണ് ആക്രമണം നടത്തിയതെന്നും അമീര്‍ അഹമ്മദ് ആരോപിച്ചു.