Sunday
17 Nov 2019

മരടുകൾ തുടരുമ്പോൾ ..

By: Web Desk | Tuesday 12 June 2018 10:29 AM IST


maradu accident

ഡ്രോണില്‍ പിസ വീട്ടിലെത്തുന്നതും ബുള്ളറ്റ് ട്രയിനില്‍ യാത്രചെയ്യുന്നതും  സ്വപ്‌നം കണ്ട് സോഷ്യല്‍ മീഡിയയില്‍ പണിയെടുക്കുന്നവരൊന്നും കാണുന്നില്ല ചുറ്റുവട്ടത്തെ മരണക്കൂടുകള്‍.
ടാര്‍ നിരത്തില്‍ വലുതായിവരുന്ന കുഴിയില്‍ ഏതെങ്കിലും ഒരു കുടുംബത്തിന്റെ കണ്ണീരു നിറയുമെന്നും വൈദ്യുത ലൈനിലേക്കു തൊടുന്ന മരക്കൊമ്പ് ആരുടെ എങ്കിലും ജീവനെടുക്കാമെന്നും അപരിചിത വിനോദയാത്രികര്‍ വന്നിറങ്ങുന്ന കയത്തിനടുത്ത് ഒരു ബോര്‍ഡ് എങ്കിലും വയ്ക്കണമെന്നും ഒക്കെ തോന്നുന്നതാണ് പൊതു ബോധം. വികസിക്കുന്ന ലോക ക്രമത്തില്‍ പ്രാദേശികഭരണകൂടങ്ങള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്ന് മരടുപോലുള്ള അപകടങ്ങള്‍ കാട്ടിത്തരുന്നു.
ഇത്തരം പൗരനും പൗരധര്‍മ്മവും ഇല്ലാതാവുന്ന കാലത്തെക്കുറിച്ചാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്, അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ ദീപക് അനന്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലേക്ക്..
മര(ണക്കൂ)ട് തീര്‍ക്കുന്നവര്‍…

കുളം നികത്തിയാല്‍ കൊടികുത്താനാളുണ്ട്. കുളത്തിലേക്ക് വീണുപോകാതിരിക്കാന്‍ കരയിലൊരു കടലാവണക്കിന്‍ 
പത്തല് കുഴിച്ചിട്ട് അതിലൊരു 
അപായ ബോര്‍ഡ് സ്ഥാപിക്കാന്‍ 
പോലും ഭാവനയില്ലാത്ത നമ്മുടെ
നാട്ടിലെ തദ്ദേശഭരണസംവിധാനങ്ങളുടെ
മേശപ്പുറത്ത് രണ്ട് കുരുന്നു ജീവനുകള്‍ വെള്ളപുതപ്പിച്ചു കിടത്തുന്നു…
ഗ്രാമസഭ കൂടി വീടിനും കക്കൂസിനും കോഴിക്കൂടിനുമായി പദ്ധതിത്തുക നീക്കിവെയ്ക്കാന്‍ മാത്രമറിയുന്ന തദ്ദേശസ്ഥാപനങ്ങളിലെ കൊടിയ
കെടുകാര്യസ്ഥതയുടെ പടുകുഴിയില്‍
ഈ കുഞ്ഞുങ്ങള്‍ അന്ത്യവിശ്രമം
കൊള്ളട്ടെ.!
ചുറ്റുവട്ടത്തെ മറയില്ലാക്കുളങ്ങള്‍ക്ക്
മതില്‍ വേണമെന്ന് ചിന്തിക്കാതെ
സ്വന്തം ആനുകൂല്യത്തിനു വേണ്ടി
മാത്രം ഗ്രാമസഭകളില്‍ തൊണ്ടപൊട്ടിക്കുന്നവരേ..
നാട്ടിലെ തോട്ടിറമ്പില്‍ നാല്
കോണ്‍ക്രീറ്റ് കാലുകള്‍ നാട്ടാതെ, വേണ്ടപ്പെട്ടവ‍ന്‍റെയൊക്കെ
അണ്ണാക്കിലേക്ക്
നികുതിപ്പണം തള്ളിനിറയ്കുന്ന തദ്ദേശജനപ്രതിനിധികളേ..
ഈ കുഞ്ഞുങ്ങളുടെ ആത്മാവ്
നിങ്ങള്‍ക്ക് ഒരിക്കലും മാപ്പ് തരില്ല…
മക്കളുള്ള ഒരു മാതാവും ഇന്നുറങ്ങില്ല..
ഒരു കെയറുമില്ലാത്ത സഞ്ചാരവഴികള്‍
സമ്മാനിക്കുന്ന ഈ നാടിന്‍റെ ഏതോ
ഒരു കോണില്‍, തന്‍റെ കുഞ്ഞിനേയും
പിടികൂടാന്‍ അനാസ്ഥയുടെ ഒരു
സര്‍ക്കാര്‍ നിര്‍മ്മിത മരണക്കയം
പായല്‍വിരിച്ച് പതിയിരിക്കുന്നതു
പോലെ…..

Related News