മാസ്ക് ധരിച്ചുള്ള വ്യായാമം അപകടകരമോ?

Web Desk
Posted on June 29, 2020, 6:11 pm

വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് അല്പം അപകടം സാധ്യതയുള്ള കാര്യമാണ്. എന്നാല്‍ ഈ സമയത്ത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം സാധാരണയുള്ളതിനേക്കാള്‍ അധികമായിരിക്കും. സ്വാഭാവികമായും ശ്വസനത്തിലൂടെ പുറത്ത് പോയി അന്തരീക്ഷത്തില്‍ കലരുന്ന സ്രവങ്ങളുടേയും അതിലടങ്ങിയിരിക്കുന്ന രോഗാണുക്കളുടേയുമൊക്കെ എണ്ണത്തില്‍ പതിവിനേക്കാള്‍ വലിയ മടങ്ങ് കൂടുതലായിരിക്കും.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ വ്യായാമം ചെയ്യുന്നത് കൂടുതല്‍ അപകടകരമാണ്. നമ്മുടെ ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്നത് മറ്റുള്ളവര്‍ക്ക് ദോശം ചെയ്യും. അത് പോലെ തന്നെ നമ്മോടൊപ്പമോ നാം വ്യായാമം ചെയ്യുന്ന പരിസരത്ത് നിന്ന് വ്യായാമം ചെയ്യുന്നവരുടെ ഉച്ഛ്വാസ വായുവിലൂടെ കൊറോണ വൈറസ് പകര്‍ന്ന് നമ്മിലേക്കെത്താനും സാധ്യത കൂടുതലാണ്.

മാസ്‌കില്ലാതെ വ്യായാമം ചെയ്യാന്‍ കഴിയുമോ?

മാസ്‌കില്ലാതെ വ്യായാമം ചെയ്യരുത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാസ്‌ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവരുമായ ഒരു വിഭാഗം ആളുകളുണ്ട്. ആസ്തമ പോലെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ മുതലായവര്‍ക്ക് മാസ്‌ക് ഉപയോഗിച്ച് വ്യായാമം
ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്തരത്തില്‍ ഉള്ളവര്‍ കഴിയുന്നതും വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതാണ് നല്ലത്. വ്യായാമം ചെയ്യുമ്പോള്‍ മൂക്കും വായും പൂര്‍ണമായും മറയ്ക്കുന്ന തരത്തില്‍ തന്നെ മാസ്‌ക് ധരിക്കുക.

Eng­lish sum­ma­ry; face mask impor­tant

You may also like this video;