Web Desk

തിരുവനന്തപുരം

January 07, 2021, 4:18 pm

അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാൻ തീരുമാനം

Janayugom Online

സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ ഹൈസ്കൂള്‍, ഹൈസെക്കൻഡറി വിഭാഗത്തിലെ അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാൻ തീരുമാനം. ഷീല്‍ഡ് വാങ്ങാൻ പ്രിൻസിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി. ഷീല്‍ഡ് വാങ്ങുന്നതിനായി സ്കൂള്‍ ഗ്രാന്റില്‍ നിന്നും പ്രിൻസിപ്പല്‍മാര്‍ക്ക് പണം വിനിയോഗിക്കാം.കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. കോവിഡിന്റെ വ്യാപനത്തിന് ശേഷം മാര്‍ച്ചില്‍ അടച്ച സ്കൂളുകള്‍ ജനുവരി ആദ്യത്തിലാണ് ഭാഗികമായി തുറന്നത്.

ENGLISH SUMMARY: face shield to school teachers

YOU MAY ALSO LIKE THIS VIDEO