Web Desk

June 24, 2020, 1:33 pm

ഫേസ്ആപ്പിലൂടെ സുന്ദരി കുട്ടികളും കുട്ടന്മാരുമായി മാറി മലയാളത്തിന്റെ പ്രിയതാരങ്ങള്‍

Janayugom Online

ഇന്ന് ഏറെ വൈറലായി കൊണ്ടിരിക്കുകയാണ് ഫേസ്ആപ്പ്. സാധരണക്കാർക്ക് പുറമെ സോഷ്യൽ മീഡിയകളിൽ താരങ്ങളും ഇപ്പോൾ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ആ ചിത്രങ്ങളാകട്ടെ സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

ഇത്തരത്തിൽ മലയാളികളുടെ ഇഷ്ട താരം സലിം കുമാർ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പങ്കു വെച്ച ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങളെ ഫേസ് ആപ്പിലൂടെ സുന്ദരികൾ ആക്കിയ ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്.  മലയാളത്തിലെ സിനിമാ നടന്‍മാര്‍, സ്ത്രീകളായാല്‍. ഒരു ഫേസ്ആപ്പ് ഭാവന എന്ന തലക്കെട്ടോടെയാണ് ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ഇതിനോടകം പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.

 

 

Eng­lish sum­ma­ry; faceapp experiments

You may also like this video;