September 28, 2022 Wednesday

Related news

September 23, 2022
September 14, 2022
August 25, 2022
August 11, 2022
August 10, 2022
August 9, 2022
August 2, 2022
July 22, 2022
June 2, 2022
May 17, 2022

ഫേസ്ബുക്ക് ഗൂഗിൾ ഉദ്യോഗസ്ഥർ ഹാജരാകണം

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2021 10:46 pm

സോഷ്യൽ മീഡിയ ദുരുപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിലെ ഫേസ്ബുക്ക് ഗൂഗിൾ ഉദ്യോഗസ്ഥരോട് ഹാജരാകാൻ വിവരസാങ്കേതിക പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. എംപി ശശി തരൂർ നേതൃത്വം നൽകുന്ന പാർലമെന്ററി സമിതിയാണ് ഹാജരാകാൻ നിർദ്ദേശം നൽകിയത്. 

സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി പൗരന്മാരുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതും സംബന്ധിച്ചുള്ള നിലപാടുകൾ അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് നോട്ടീസിൽ വ്യക്തമാക്കി. 

ഇന്ത്യയുടെ ഐടി നിയമങ്ങൾ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്പെഷ്യൽ റപ്പോർട്ടർമാർ വിമർശനമുന്നയിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടൽ. ഇതേ കാര്യവുമായി ബന്ധപ്പെട്ട് ഈ മാസം പാനല്‍ ട്വിറ്ററുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

Eng­lish Sum­ma­ry : face­book and google deli­gates sum­moned by it par­lia­men­tary stand­ing commitee

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.