മെഡിക്കല്‍ ഫെയ്‌സ് മാസ്‌കുകളുടെ വില്‍പന പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.
‘വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയുടെ ചൂഷണം തടയുന്നതിനാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. കോവിഡ് 19(കൊറോണ വൈറസ്) ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മെഡിക്കൽ ഫെയ്സ് മാസ്കുകളുടെ വിൽപ്പന പരസ്യങ്ങളും കൊമേഴ്സ് ലിസ്റ്റിംഗുകളും നിരോധിക്കുകയാണ്. ആരോഗ്യ അടിയന്തരാവസ്ഥ ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ ഞങ്ങൾ നയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും’ ഫെയ്സ്ബുക്ക് പ്രതിനിധിയായ റോബ് ലീ തേണ്‍ അറിയിച്ചു.
തന്റെ ട്വിറ്ററിലൂടെയാണ് റോബ് ലീ തേൺ ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്തുണയുമായി ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയും രംഗത്തെത്തി. ഫേസ് ബുക്കിലെ കൊറോണ വൈറസ് സംബന്ധിച്ച സെര്‍ച്ചുകളില്‍ ഡബ്ല്യൂഎച്ച്‌ഒയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പോപ്പ് അപ്പ് ചെയ്തു വരുന്ന രീതി ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.