ഇന്റര്‍നെറ്റിനു ഊർജ്ജിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുക്കര്‍ബര്‍ഗ്

Web Desk
Posted on April 02, 2019, 10:33 am

സര്‍ക്കാരുകള്‍  ഇന്റര്‍നെറ്റിനു ഊർജ്ജിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും  ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ യൂറോപ്പ്യന്‍ നിയമങ്ങളെ മാതൃകയാക്കണമെന്നും ഫേസ് ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു . ‘ദി വാഷിംഗ്ടണ്‍ പോസ്റ്റി‘ന്റെ എഡിറ്റോറിയലിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

അപകടകരമായ ഉള്ളടക്കം,സ്വകാര്യത,തിരഞ്ഞെടുപ്പ് ധര്‍മ്മശാസ്ത്രം, ഡാറ്റ ഉപഭോഗം എന്നിവയിലെല്ലാം നിലവിലുള്ളതില്‍ശക്തമായ നിയമനിര്‍മ്മാണങ്ങളാണ് സുക്കര്‍ബര്‍ഗ് ആവശ്യപ്പെടുന്നത്.
ഫെയ്‌സ്ബുക്കിന് നിയന്ത്രിക്കാനാവാത്ത ദുഷ്പ്രചരണങ്ങള്‍ അതിന്റെ ബിസിനസിനെ ബാധിക്കുന്നതിലെ ഉല്‍ക്കണ്ഠയാണ് സുക്കര്‍ബര്‍ഗിന്റേത്.

ഇന്റര്‍നെറ്റ് വിപത്തുകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നത് കൂടാതെ വ്യക്തികള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താനും സംരംഭകര്‍ക്ക് നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനും ഇന്റര്‍നെറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ സ്വകാര്യത, ആശയങ്ങള്‍ സ്വതന്ത്രമായി മാറ്റിയെഴുതുക, വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, തിരഞ്ഞെടുക്കുക എന്നീ മേഖലകളിലാണ് നിയന്ത്രങ്ങള്‍ ഏർ പ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.