ഫേസ്ബുക്ക് സൗഹൃദം; മോഹന വാഗ്ദാനങ്ങൾക്കൊടുവിൽ സ്വപ്നങ്ങളുമായി ഹോട്ടല്‍ മുറിയിലെത്തിയ നാല്‍പതുകാരിക്ക് സംഭവിച്ചത് !

Web Desk
Posted on November 22, 2019, 5:28 pm

കൊച്ചി: നെടുമ്പാശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് നിരവധിപേരെ സമാനരീതിയിൽ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. നിലമ്പൂർ കരിമ്പുഴ ഇറയത്തറ വീട്ടിൽ അയൂബ് (35) ആണ് ചെങ്ങമ്മനാട് പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ നാൽപതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയുടെ ഫോണിൽ നിരവധി സ്ത്രീകളുടെ ചിത്രങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്നാണ് പൊലീസ് ഇത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് എത്തിയിത്.

റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അയൂബ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ബുധനാഴ്ച അത്താണിയിലെ ഒരു ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചത്. ഇന്റർവ്യൂവിനായി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തുകയായിരുന്നു. ബ്യൂട്ടീഷ്യനായ യുവതിക്ക് അയൂബ് കൊച്ചിയിൽ തുടങ്ങുന്ന പുതിയ ബ്യൂട്ടി പാർലറിൽ മാനേജരായി ജോലി നൽകാമെന്നു പറഞ്ഞാണ് ഇന്റർവ്യൂവിനായി ഹോട്ടലിലേക്ക് വിളിപ്പിച്ചത്. ഹോട്ടലിൽനിന്നു പുറത്തിറങ്ങിയ യുവതി ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി കബളിപ്പിക്കപ്പെട്ട കാര്യം പറഞ്ഞ ശേഷം ഇരുവരും ചേർന്ന് ചെങ്ങമനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.