Web Desk

വാഷിങ്ടൺ

March 17, 2021, 10:01 pm

സ്വതന്ത്ര എഴുത്തുകാർക്ക് തട്ടകമൊരുക്കി ഫേസ്ബുക്ക്

Janayugom Online

സ്വതന്ത്ര എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും എഴുത്തിലൂടെ വരുമാനം കണ്ടെത്താൻ പുതിയ തട്ടകമൊരുക്കി ഫേസ്ബുക്ക്.എഴുത്തുകൾ വായനക്കാരിലേക്ക് എത്തുന്നതിനും പണം സമ്പാദിക്കാനും എഴുത്തുകാരെയും പത്രപ്രവർത്തകരെയും സഹായിക്കുന്നതിനാണ് ന്യൂസ്‌ലെറ്റർ എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോം ഉപകരിക്കുക. ന്യൂസ് ലെറ്റർ വരും മാസങ്ങളിൽ അമേരിക്കയിൽ നടപ്പാക്കും.

ന്യൂസ്‌ലെറ്റർ നൽകുന്ന എഡിറ്റോറിയൽ സ്വാതന്ത്ര്യം മുന്നിൽകണ്ട് പല എഴുത്തുകാരും പ്ലാറ്റ്ഫോമിലേക്ക് എത്തുന്നുണ്ട്. നിലവിലെ പരസ്യത്തെ ആശ്രയിച്ചുള്ള ബിസിനസ് മോഡലുകളിൽ നിന്ന് വഴിതിരിയാനുള്ള ഒരു അവസരമാണ് ഇത് നൽകുന്നത്.സബ്‌സ്‌ക്രിപ്‌ഷനുകൾ വഴിയാണ് ന്യൂസ് ലെറ്ററിൽ എഴുതുന്നവർക്ക് പണം കണ്ടെത്താനാകുക. ഈ പുതിയ പ്ലാറ്റ്ഫോം ഫേസ്ബുക്കിന്റെ മറ്റ് പേജുകളുമായി സംയോജിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് കണ്ടന്റ് സൃഷ്ടാക്കൾക്ക് വായനക്കാരുമായി ഇടപഴകുന്നതിന് ഗ്രൂപ്പുകൾ സൃഷ്ടിക്കാനും അവസരമൊരുക്കും. സബ്സ്റ്റാക്ക്, മീഡിയം, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായാണ് ന്യൂസ് ലെറ്ററിന്റെ മത്സരം.അടുത്ത മൂന്ന് വർഷത്തേയ്ക്ക് 7,260 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിന് ഫേസ്ബുക്ക് നിക്ഷേപിക്കുക.

eng­lish summary;facebook give a new plat­form for free­lance writ­ers and jour­nal­ists to earn money
you may also like this video;