Web Desk

February 25, 2020, 6:01 pm

ഫേസ്ബുക്കിന് ശബ്ദം നൽകാൻ തയ്യാറാണോ? എങ്കിൽ ഫേസ്ബുക്ക് നിങ്ങൾക്ക് പണം നൽകും

Janayugom Online

നിങ്ങളുടെ ശബ്ദം ഫേസ്ബുക്കിന് നൽകാൻ തയ്യാറാണോ? പകരം ഫേസ്ബുക്ക് നിങ്ങൾക്ക് പണം നൽകും. അത്ഭുതപ്പെടേണ്ട കാര്യം ഒന്നുമല്ല. എങ്ങനെയാണ് ഫേസ്ബുക്ക് നിങ്ങളുടെ ശബ്ദത്തിന് പണം നൽകുന്നതെന്ന ചിന്തിക്കുകയാണോ. സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനായാണ് ഫേസ്ബുക്ക് ശബ്ദം ആവിശ്യപ്പെടുന്നത്.വൻ തുക പ്രതിഫലം ലഭിക്കുമെന്നൊന്നും കരുതണ്ട. ഫേസ്ബുക്കിന്റെ മാർക്കറ്റ് റിസർച്ച് അപ്പ്ലിക്കേഷനായ വ്യൂപോയിന്റിന്റെ ‘പ്രൊനണ്‍സിയേഷന്‍സ്’ എന്ന പദ്ധതിയ്ക്ക് കീഴിലാണ് ഉപയോക്താക്കളില്‍നിന്നും ശബ്ദം ശേഖരിക്കു. 75ന് മുകളില്‍ ഫ്രണ്ട്സ് ഉള്ള 18 വയസിന് മുകളില്‍ പ്രായമുള്ള ഉപയോക്താക്കളില്‍നിന്നു മാത്രമാണ് ശബ്ദം സ്വീകരിക്കുന്നത്.നിലവിൽ അമേരിക്കയിൽ മാത്രമാണ് ഈ പരിപാടി ആരംഭിച്ചിരിക്കുന്നത്.

റെക്കോര്‍ഡിങുകളുടെ ഒരു സെറ്റ് പൂര്‍ത്തിയാക്കിയാല്‍ പോയിന്റ് ആപ്ലിക്കേഷനില്‍ 200 പോയിന്റ് ലഭിക്കും. 1000 പോയിന്റുകള്‍ ലഭിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ.5 ഡോളറാണ് 1000 പോയിന്റുകള്‍ക്ക് പ്രതിഫലം ലഭിക്കുക. 5 സെറ്റ് മാത്രമേ ഒരു ഉപയോക്താവിന് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കൂ, പേ പാല്‍ ആപ്പിലൂടെ മാത്രമായിരിയ്ക്കും ഈ പണം പിന്‍വലിക്കാന്‍ സാധിക്കുക.

ENGLISH SUMMARY:  Face­book gives mon­ey for voice recording

YOU MAY ALSO LIKE THIS VIDEO