മെസഞ്ചറിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഫേസ്ബുക്ക്

Web Desk
Posted on September 07, 2020, 2:46 pm

വാട്സാപ്പിന് പിന്നാലെ മെസഞ്ചറിലും ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫേസ്‍ബുക്ക്. ഇനി മുതൽ ഉപയോക്താവിന് മെസഞ്ചറിലൂടെ വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ അഞ്ച് സന്ദേശങ്ങൾ മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കുകയുളളൂ. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകൾ എന്നിവയ്ക്കെല്ലാം അഞ്ച് സന്ദേശങ്ങൾ എന്ന നിബന്ധന ബാധകമാണ്.

കോവിഡ് പശ്ചാത്തലത്തിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതിന് തടയിടുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്. കൂടാതെ അമേരിക്കൻ തെരഞ്ഞെടുപ്പ് അടുത്ത് വന്നതും ഫേസ്ബുക്കിന്റെ പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണമാണെന്നും പുറത്ത് വരുന്നുണ്ട്.

Eng­lish sum­ma­ry; Face­book has imposed restric­tions on for­ward­ed mes­sages

You may also like this video;