ഫെയ്സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കിദാസ് രാജിവച്ചു

Web Desk

ന്യൂഡല്‍ഹി

Posted on October 27, 2020, 8:57 pm

ഫെയ്സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കിദാസ് രാജിവച്ചു. ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. എന്നാല്‍, വിവാദങ്ങളുടെ പശ്ചാതലത്തിലല്ല അങ്കിദാസ് പടിയിറങ്ങുന്നതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ബിജെപിയോട് ഫെയ്സ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തെ തുടര്‍ന്നായിരുന്നു വിവാദം ആരംഭിച്ചത്. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന്റെ നേരത്തും അതിന് ശേഷവും ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് അങ്കിദാസ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലായിത്തിരുന്നു  എന്നാണ്  വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ട്. ഫെയ്സ്ബുക്ക് ഇന്ത്യ, ദക്ഷിണ- മധേഷ്യൻ വിഭാഗത്തിലെ പബ്ലിക് പോളിസി ഡയറക്ടറായിരുന്നു അങ്കി ദാസ്.

ENGLISH SUMMARY: FACEBOOK INDIA POLICY DIRECTOR ANKHIDAS RESIGNED

YOU MAY ALSO LIKE THIS VIDEO