ദിവസവും മരണങ്ങൾ കണ്ട് മനസ് മരവിച്ചു; കേരളത്തിലെ ആരോഗ്യപ്രവർത്തകർ പറയുന്നത് ദയവ് ചെയ്‌ത് അനുസരിക്കുക; ഇറ്റലിയിൽ നിന്നു മലയാളി വിദ്യാർഥിനിയുടെ ലൈവ്

Web Desk
Posted on March 24, 2020, 6:12 pm

ലോക രാജ്യങ്ങളെ മുഴുവൻ പിടിച്ചുലയ്ക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ നമ്മളെല്ലാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും അതിന്റെ തീവൃത എത്രത്തോളമാണെന്ന് ഇപ്പോഴും പലർക്കും മനസിലായിട്ടില്ല. കോവിഡ് 19 ഏറ്റവും കൂടുതൽ മരണം വിതയ്ക്കുന്ന ഇറ്റലിയിലെ രോഗ ഭീതിയുടെ വ്യപ്തി വെളിപ്പെടുത്തുകയാണ് മലയാളി വിദ്യാർത്ഥിനി വിനീതയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ. കേരളത്തിൽ ഒരിക്കലും ഈ വിപത്ത് വിളിച്ചു വരുത്തരുതെന്നും മരണങ്ങൾക്ക് നടുവിൽ ജീവിക്കുമ്പോഴേ അതിന്റെ തീക്ഷണത മനസിലാകൂവെന്ന് വിനീത തന്റെ ഫേസ്ബുക് ലൈവിൽ പറയുന്നു. നിരീക്ഷണത്തിലുള്ളവർ ദയവ് ചെയ്ത പുറത്തിറങ്ങരുതെന്നും വിനിത അഭ്യർത്ഥിക്കുന്നു. തനിക്കും നാട്ടിൽ വന്ന അച്ഛനെയും അമ്മയെയും കാണാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇവിടെ നിന്ന് നാട്ടിലേയ്ക്ക് വരാത്തത് നിങ്ങളുടെ നല്ലതിന് വേണ്ടിയാണെന്നും വിനീത പറയുന്നു.

ആംബുലൻസുകൾ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദമാണ് ചുറ്റും, അതിവിടെ ഇപ്പോൾ സാധാരണമായി മാറി കഴിഞ്ഞിരിക്കുന്നു. താൻ ഹോം ക്വാറന്റീനിലയിട്ട് 27 ദിവസം പിനീടുന്നുവെന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രമാണ് പുറത്തോട്ട് പോകുന്നത്. ആർമി വണ്ടികൾ നിറച്ച് മരിച്ചവരും അല്ലത്തവരുമായ മനുഷ്യരാണ്. ദിവസവും ഇത് കണ്ട് മനസ് മരവിച്ചുവെന്ന് വിനീത പറയുന്നു. ഇനി എന്താണ് സംഭവിക്കുക എന്നത് അറിയില്ലയെന്നും മനസിൽ ഒരു പേടിയാണെന്നും വിനീത ഫേസ്ബുക്കിലൂടെ പറയുന്നു.

ഇറ്റലിയിൽ മരണം ആറായിരത്തിന് പുറത്തായി.ഇന്ത്യൻ പോപുലേഷൻ വച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ മൂന്നിലൊന്ന് മാത്രമാണ്. ഈ രോഗം ഇന്ത്യയിൽ പടർന്നു പിടിച്ചാൽ മരണ സംഖ്യ നമ്മൾ വിചാരിക്കുന്നതിനും അപ്പുറമായിരിക്കും. മൂന്നിരട്ടി മരണങ്ങളാകും വെറും രണ്ടാഴ്ചയോ മൂന്നാഴ്ചയോ കൊണ്ട് സംഭവിക്കുന്നത്. മരിക്കുന്നവരുടെ ബോഡി സംസ്കരിക്കാനുള്ള സ്ഥലം പോലും ഇല്ല. മോർച്ചറിയാൽ ബോഡി ശേഖരിച്ചു വച്ച് സംസ്കരിക്കാൻ വേണ്ടി ഓരോന്നു ചെയ്യുകയായിരുന്നു. ഇനി ഒരു കുഴിമാടത്തിലേക്ക് കുറേ പേരെ ഇട്ട് സംസ്കരിക്കാൻ പോകുകയാണെന്നും കേൾക്കുന്നു.

ഇന്ത്യയിലുള്ള കുറച്ച് വിദ്യാർത്ഥികൾ ഇവിടെയുണ്ട്. അവിടേക്കർക്കും ഒന്നും സംഭവിച്ചു കൂടാ.. അതിന് വേണ്ടി മാത്രമാണ് ഞങ്ങൾ ആരും അങ്ങോട്ടേയ്ക്ക് വരാത്തത്. അതുകൊണ്ട് ദയവ് ചെയ്ത കേരളത്തിലെ ആരോഗ്യ പ്രവർത്തകർ പറയുന്നത് കേൾക്കാൻ വിനീത അഭ്യർത്ഥിക്കുന്നു. മരണങ്ങൾക്ക് നടുവിൽ ജീവിക്കുമ്പോഴേ അതിന്റെ അവസ്ഥ മനസിലാകു.ലംബോർഡി റീജിയനിൽ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാർഥിനിയാണ് വിനീത
വീഡിയോ കാണാം

വീഡിയോ കണ്ടതിന് ശേഷം ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളാണ് വിനീതയെ കുറിച്ച് അന്വേഷിക്കുന്നത്. ഇന്ത്യയിലേയ്ക്ക് ഇപ്പോൾ ഇല്ലായെന്നും ഇറ്റലിയിലെ ഇന്ത്യൻ എംബസി വളരെയധികം സഹായിക്കുന്നുണ്ട്. തന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ച എല്ലാവരോടും വിനീത നന്ദി അറിയിക്കുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കാനും സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കാനും വിനീത അഭ്യർത്ഥിക്കുന്നു.

ENGLISH SUMMARY: face book live about covid 19

YOU MAY ALSO LIKE THIS VIDEO