Saturday
16 Feb 2019

ഫേസ്ബുക്ക് പ്രണയം; പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

By: Web Desk | Tuesday 11 December 2018 12:44 PM IST

കണ്ണൂര്‍: ഫേസ്ബുക്ക് വഴി കുരുക്കിലാക്കി കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍ (22) , കാസര്‍ഗോഡ് മുളിയാര്‍ സ്വദേശി വിനോദ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് വഴിയാണ് പ്രതികളിരുവരും പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായി പരിചയത്തിലായത്. പരിചയം മുതലെടുത്ത് അര്‍ജുനാണ് ആദ്യം ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഭീഷണി തുടര്‍ന്നപ്പോഴാണ് പരാതി നല്‍കിയതും അന്വേഷണത്തിനൊടുവില്‍ ഇയാളെ അറസ്റ്റ് ചെയ്തതും.

സമാനമായ രീതിയില്‍ തന്നെയാണ് വിനോദും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related News