Friday
19 Jul 2019

ഒരു ചാക്ക് ആക്രിയില്‍ നിന്ന് ജാവയുണ്ടാക്കിയ ഒരു സിമ്പിള്‍ സ്റ്റോറി

By: Web Desk | Wednesday 17 April 2019 11:31 AM IST


ജാവ.. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു. വാഹനങ്ങളോടുള്ള പ്രണയത്തിന് തുടക്കം കുറിച്ചത് തന്നെ ഒരുപക്ഷേ ജാവയില്‍ നിന്നാകാം. ഇടമുഴക്കത്തിന്റെ ശബ്ദവുമായി ഒരുകാലത്ത് ജാവ നിരത്തുകള്‍ കീഴടക്കിയിരുന്നു.

എന്നാല്‍ പിന്നീട് ഈ വാഹനം നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായി. അന്ന് ഈ വാഹനത്തിന് ലഭിച്ച സ്വീകാര്യത തന്നെയാകണം വീണ്ടും ജാവയെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതും.

ജാവ പോയതും തിരികെ വന്നതുമൊന്നുമല്ല നമ്മുടെ വിഷയം. ഒരു ജാവാ പ്രേമിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ആക്രിപരുവത്തിലായിരുന്ന വാഹനത്തെ പഴയ പ്രൗഡിയിലാക്കിയ ആ കഥ നമുക്കൊന്ന് വായിച്ചറിയാം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

ഒരു ദിവസം ഒരു ഫോണ്‍കോള്‍. അജിത്തേട്ടാ, ഒരു ജാവ ഒത്തുവന്നിട്ടുണ്ട്. 1966 മോഡല്‍ ഒറിജിനല്‍ ചെക്കോസ്ലോവാക്ക്യ. എങ്ങിന്യാ ഡീല്‍ ആക്കട്ടെ വിളിച്ചത് എന്റെ അനുജന്‍ Kiran P Menon. ഓക്കേടാ.. നീ വണ്ടീടെ ഫോട്ടോ അയക്ക് എന്ന് പറഞ്ഞു. അവന്‍ പറഞ്ഞു, ചേട്ടാ വണ്ടി സ്റ്റാന്‍ഡിങ് പോലും അല്ല. ഫോട്ടോ കാണുമ്പോ എന്നെ തെറിവിളിക്കരുത് എന്ന്. പക്ഷെ അവനില്‍ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് നല്ലതല്ലാത്ത ഒന്നും അവന്‍ ചെയ്യില്ല എന്ന്. അങ്ങനെ ഫോട്ടോസ് വന്നു. ഞെട്ടിപ്പോയി..കുറേ തുരുമ്പു പിടിച്ച പാര്‍ട്‌സ്. ജാവ ആണത്രെ ജാവ. ഫോട്ടോ കണ്ടിട്ട് അവനെ തിരിച്ചു വിളിച്ചു ചോദിച്ചു. ആര്‍ യൂ സീരിയസ് ഇതോ ജാവ പിന്നെ അവന്റെ വക ഒരു മുപ്പത് മിനിട്ട് ക്ലാസ്. ചേട്ടാ ഈ ജാവ എന്നു പറഞ്ഞാല്‍ അത് ഇത് ലത് എന്ന് പറഞ്ഞു അവന്‍ എന്നെ ആ ആക്രി വാങ്ങിയില്ലെങ്കില്‍ ജീവിതത്തില്‍ ഒരു തീരാ നഷ്ടം എന്നൊക്കെ പറഞ്ഞു എന്നെ ഇമോഷണലി ബ്ലാക് മെയില്‍ ചെയ്തു. ദുഷ്ടന്‍. അങ്ങനെ അവനു ഞാന്‍ ഗോ എഹെഡ് സിഗ്‌നല്‍ കൊടുത്ത് ആ ആക്രി വാങ്ങി. അതും ഒരു യൂസ്ഡ് നീ ജെന്‍ ഡീസന്റ് വണ്ടിയുടെ വിലക്ക്. അതിന്റെ അടുത്ത ആഴ്ച അവന്‍ അതെല്ലാം പെറുക്കി ഒരു ചാക്കില്‍ ആക്കി ഒരു സ്വിഫ്റ്റില്‍ മൈസൂരിലേക്ക് വിട്ടു. ഐഡിയല്‍ ജാവ പുലി Shamsheer Ahamed ഇന്റെ പുലിമടയിലേക്ക്… പിന്നെ അവിടുന്ന് ഒരു മൂന്നു മാസത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. ഈ ആക്രി ഒരു ബൈക്ക് ആക്കാന്‍ മിനിമം ആറു മാസം ആയിരുന്നു എന്റെ മനസ്സില്‍. പക്ഷേ മൂന്നു മാസം തികയാന്‍ ഒരാഴ്ചക്ക് മുന്നേ കിരണ്‍ എന്നെ വിളിച്ചു. ചേട്ടാ ജാവാ റെഡി.. ബില്ല് കൊടുത്താല്‍ വണ്ടി കല്ലടയില്‍ കേറ്റി തൃശൂരെത്തും. ഞാന്‍ ഏതാണ്ട് ദിങ്ങനെ ആയി. നീ ഫോട്ടോ കാണിക്ക് എന്ന് പറഞ്ഞു. ഫോട്ടോ ചാറുപറാന്നു പറന്നു വന്നു. ഞാന്‍ ആകെ ബ്ലിങ്കസ്സ്യ. ആ ആക്രി ഇങ്ങനെ ആയോ അതിന്റെ മൂന്നാം ദിവസം വണ്ടി തൃശ്ശൂര്‍ വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോ ഞാന്‍ നാട്ടിലും എത്തി. കിരാ… വേഗം വായോ. ഞാന്‍ വിളിച്ചു. അവന്‍ വണ്ടിയും ആയി വന്നു. എന്റെ പൊന്നോ… ഒരു വണ്ടി ഭ്രാന്തന്‍ ആയതില്‍ ഏറ്റവും ആഹ്ലാദിച്ച അഭിമാനിച്ച നിമിഷം ആയിരുന്നു അത്. ഇനി നിങ്ങളും ആ വണ്ടി കണ്ട് നോക്ക്. നിങ്ങളില്‍ പലരും ആക്രി എന്ന് പറഞ്ഞു അവജ്ഞയോടെ നോക്കുന്ന പലതും ഇന്നലെയുടെ മണിമുത്തുകള്‍ ആണ്. ഇന്നും അവര്‍ റോഡില്‍ ഇറങ്ങിയാല്‍ നിങ്ങളുടെ വാ താനെ തുറക്കും. കാരണം അവരെ വെല്ലാന്‍ എളുപ്പമല്ല. പെര്‍ഫോമന്‍സ് മാത്രമല്ല ഇവിടെ മാനദണ്ഡം. അത് ഒരു സംസ്‌കാരം ആണ്. ഒരു കാലഘട്ടം ആണ്. അതില്‍ ജീവനും ആത്മാവും ഉണ്ട്. ഇതിന് ചിലവായ തുക ആരും ചോദിക്കണ്ട. ഇതൊരു പ്രൈസ്‌ലെസ്സ് അനുഭവം ആണ്, വസ്തു അല്ല. നമ്മുടെ വിന്റേജിനെ ബഹുമാനിക്കു, സംരക്ഷിക്കു..