September 26, 2022 Monday

Related news

June 28, 2022
June 11, 2022
June 3, 2022
May 4, 2022
March 31, 2022
March 23, 2022
March 23, 2022
February 19, 2022
February 3, 2022
January 21, 2022

മാസ്കും ചൂടും ഒത്തുചേർന്നപ്പോൾ സംഭവിച്ചത്! അനുഭവം പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തക

Janayugom Webdesk
July 19, 2020 7:49 pm

കോവിഡ് എന്ന മഹാമാരി നമ്മളെ പിടിവിടാതെ പിന്‍തുടരുകയാണ്. അതിനാല്‍ തന്നെ മാസ്ക് വയ്ക്കാതെ പുറത്തിറങ്ങാന്‍ കഴിയില്ലയെന്ന അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍ സ്ഥിരമായി മാസ്ക് ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്തെ കുറിച്ചുളള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ ഐശ്വര്യ നായര്‍. മാസ്ക് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മൂക്കില്‍ നിന്നും ബ്ലിഡിംഗ് ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ നായര്‍.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പുര്‍ണ്ണ രൂപം;

കഴിഞ്ഞ അഞ്ചു ദിവസങ്ങൾ ആയി മൂക്കിൽ നിന്നും ബ്ലീഡിങ് അനുഭവപ്പെടുന്നുണ്ടായിരുന്നു . ഒപ്പം വേദനയും. ആദ്യം കാര്യമാക്കിയില്ല . പിന്നീട് കുറച്ചു പേടി തോന്നി . പല സിനിമകളിലെയും ദൃശ്യങ്ങൾ മനസ്സിൽ മിന്നി മാഞ്ഞു . ഭാവന ഉണർന്നു. ഹോസ്പിറ്റലിൽ പോകാൻ ഒരു പേടി തോന്നി . ജോലി തിരക്കുകൾ കാരണം രണ്ടു ദിവസം കഴിയട്ടെ എന്ന് വിചാരിച്ചു .മാത്രമല്ല ‚കോവിഡ് കാലം ആയതു കൊണ്ട് തന്നെ മൂക്ക് കാണിക്കാൻ പോകണോ എന്നൊക്കെയുള്ള ചിന്തകൾ ആയിരുന്നു .

ബ്ലീഡിങ് ആണെങ്കിൽ നിൽക്കുന്നുമില്ല . അവസാനം അഞ്ചാമത്തെ ദിവസം വേറെ വഴിയൊന്നുമില്ലാതെ ഡോക്ടറിനെ കാണാൻ പോയി . മൂക്കിലോട്ടു നോക്കിയതിനു ശേഷം അദ്ദേഹം പറഞ്ഞു ഒന്ന് ട്യൂബിട്ടു നോക്കണം എന്ന് . കേട്ട പാടെ ടെൻഷൻ ആയി . എങ്കിലും ധൈര്യം സംഭരിച്ചു , രണ്ടും കല്പിച്ചു ഓക്കേ എന്ന് പറഞ്ഞു . എൻഡോസ്കോപ്പി ആണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പരിപാടി കഴിഞ്ഞപ്പോഴാണ് മനസിലായത് . അതിന്റെ ഒരു രീതി വിശദീകരിക്കുന്നില്ല . മൂക്കിൽ എൻഡോസ്കോപ്പി അത്ര സുഖമുള്ള കാര്യമല്ല . എന്തായാലും സംഭവം ചെയ്തു കഴിഞ്ഞപ്പോൾ മനസ്സിലായി മൂക്കിന്റെ രണ്ടു ഭാഗത്തും ഉള്ളിൽ നല്ല ബ്ലീഡിങ് ഉണ്ട് . 

അപ്പൊ പിന്നെ അത് ക്ലീൻ ചെയ്യണമല്ലോ . അങ്ങനെ അതും ചെയ്തു . ഡോക്ടറോട് കാരണം അന്വേഷിച്ചപ്പോൾ , മൂക്ക് ഡ്രൈ ആകുന്നതു ആണ് കാരണം എന്ന് പറഞ്ഞു . സാധാരണ തണുത്ത കാലാവസ്ഥയിൽ ഇങ്ങനെ വരും എന്ന് കേട്ടിട്ടുണ്ട് . ഇതിപ്പോ തണുപ്പല്ല കാരണം . ചൂടാണ് . വില്ലൻ മാസ്കും . മാസ്കും ചൂടും ഒത്തുചേർന്നപ്പോൾ സംഭവിച്ചതാണെന്നു മനസിലാക്കുന്നു . കഴിഞ്ഞ ആഴ്ചകളിൽ ഒക്കെ പുറത്തു കൂടുതൽ സമയം ചെലവഴിച്ചിരുന്നു . അതായിരിക്കും കാരണം . സർജിക്കൽ മാസ്ക് ആണ് ഞാൻ ഉപയോഗിക്കുന്നത് . അത് മാറ്റി തുണി കൊണ്ടുള്ള മാസ്ക് ആക്കി നോക്കണം . എല്ലാവരും സൂക്ഷിക്കുക . മാസ്ക് നിര്ബന്ധമാണ് . പക്ഷെ അതിനോടൊപ്പം ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരാതെയും കൂടി സൂക്ഷിക്കുക . മൂക്ക് ഡ്രൈ ആകാതിരിക്കാൻ ശ്രദ്ധിക്കണം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.