കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെ പരസ്യമായി വിമർശിച്ച് ചന്ദ്രിക എംപ്ലോയീസ് യൂണിയൻ നേതാവും ലീഗ് പ്രവർത്തകനുമായ സയ്യിദ് നൗഷാദ് ബാഫക്കി തങ്ങൾ രംഗത്ത്. ദിവസക്കൂലി ജീവനക്കാരെ
തൊഴിലാളി യൂണിയനുമായുള്ള മജീദ് സാഹിബിന്റെ ഈഗോയിൽ പെടുത്തി അവരെയും അവരുടെ കുടുംബത്തിനേയും പട്ടിണിക്കിടരുതെന്ന് തങ്ങൾ ഫേസ് ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
മുമ്പ് ഇതുപോലെ ജീവനക്കാർ സമരം ചെയ്തപ്പോൾ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജീവനക്കാരേയും നിങ്ങളെയും അടക്കം വിളിച്ചിരുത്തി സംസാരിച്ചതിൽ മുഴുവൻ കുടിശ്ശിക ശമ്പളവും തീർത്തു നൽകാമെന്ന് താങ്കൾ സമ്മതിച്ചതാണ്.
അതിന്റെ അടിസ്ഥാനത്തിൽ ചന്ദ്രിക ഏതാനും മാസത്തെ ശമ്പള കുടിശ്ശിക നൽകുകയും ചെയ്തതാണ് ബാക്കിയുള്ള കുടിശ്ശികക്ക് താങ്കൾ നൽകിയ ചെക്കുകൾ അടക്കം വണ്ടിച്ചെക്ക് ആയിരുന്നു എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അന്ന് ബാക്കിയുള്ള കുടിശ്ശിക അടക്കം ഇപ്പോൾ മൂന്ന് മാസത്തേതും ഗ്രാറ്റുവിറ്റിയും എല്ലാ കൂടി ചേർത്താൽ മാസങ്ങൾ ഒരുപാടായി.
പത്ത് കോടി രൂപയാണ് ഈയടുത്ത കാലത്ത് മുസ്ലിം ലീഗ് ചന്ദ്രിക കാംപെയിനിലൂടെ പിരിച്ചെടുത്ത് പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ടി നിക്ഷേപിച്ച തുക (ചന്ദിക ക്കോടതിയിൽ നൽകിയ വിശദീകരണം). ആ പത്ത് കോടിയുടെ പത്ത് ശതമാനം തുക വരുമോ മജീദ് സാഹിബേ മുഴുവൻ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാനെന്ന് തങ്ങൾ ചോദിക്കുന്നു.
ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ഫോണിൽ സംസാരിച്ചപ്പോൾ ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് കെ പി എ മജീദിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഫൈനാൻസ് ഡയറക്ടർ പിഎംഎ സമീർ അടക്കം താങ്കളുടെ ഇഷ്ടക്കാരുടെയൊന്നും ശമ്പളം കുടിശ്ശികയില്ലാത്തതിൽ എനിക്ക് അത്ഭുതം ഉണ്ട് മജീദ് സാഹിബേ എന്നും ഇദ്ദേഹം പരിഹസിക്കുന്നു
English summary: Facebook post by chandrika daily staff
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.