Web Desk

September 26, 2020, 2:09 pm

തടിയുള്ളവർക്കും കറുത്തവർക്കും മോഡലാകാൻ പറ്റില്ലേ? സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഒരു പെൺകുട്ടി

Janayugom Online

മോഡലിംഗ് എന്നത് സിറോ സൈസിന്റെയും തൊലിവെളുപ്പിന്റെയും കുത്തകയെന്നാണ് പലരുടെയും വിചാരം. എന്നാല്‍, അതിനെല്ലാം ഒരു മാറ്റം ഇന്ന് വന്നു കൊണ്ട് ഇരിക്കുന്നു. എങ്കില്‍ പോലും വണ്ണം ഉളളവരെയോ കറുത്തവരെയോ മോഡലിംഗ് രംഗത്തിന് അത്ര പെട്ടെന്ന് ഒന്നും സ്വീകരിക്കില്ല. മാറ്റി ചിന്തിക്കേണ്ട ചിന്താഗതികളെ കുറിച്ച് തുറന്ന് എഴുതുകയാണ് ഇന്ദുജ പ്രകാശ്.

ഇന്ദുജ പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റ് :

എല്ലാവർക്കും എന്റെ ഒരു നല്ല നമസ്കാരം കുറച്ച് ഇടുങ്ങിയ ചിന്താഗതികളെ എല്ലാവർക്കും എന്റെ ഒരു നല്ല നമസ്കാരം കുറച്ച് ഇടുങ്ങിയ ചിന്താഗതികളെ പൊളിച്ചെഴുതാൻ വേണ്ടി ഒന്നു പരിശ്രമിക്കുന്നുണ്ട് നിങ്ങളും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ…..

മോഡലിംഗ്……എന്നും സിറോ സൈസിന്റെയും തൊലിവെളുപ്പിന്റെയും കുത്തകയാണ് എന്ന് 90% പരസ്യങ്ങളും കാണുമ്പോൾ തന്നെ നമുക്കെല്ലാം മനസ്സിലാവും. അതെന്താ തടിയുള്ളവർക്കും കറുത്തവർക്കും മോഡലാവാൻ സാധിക്കില്ലേ? അല്ലെങ്കിൽ അവർ മോഡലയാൽ പ്രേക്ഷകർ ശ്രദ്ധിക്കില്ലേ? സാധിക്കും എന്നാണ് ഞാൻ നൽകുന്ന ഉത്തരം. ഒരു സോപ്പിന്റെ പരസ്യത്തിൽ വെളുത്തു മെലിഞ്ഞ സുന്ദരി സോപ്പ് തേച്ചാലും ശരീരം വൃത്തിയാവും കറുത്ത തടിച്ച സുന്ദരി സോപ്പ് തേച്ചാലും ശരീരം വൃത്തിയാവും. പക്ഷെ നമ്മുടെ സമൂഹത്തിന് ശരീര ഘടനയെ അടങ്ങാത്ത അഭിനിവേശത്തിനെയാണ് പരസ്യ കമ്പനികൾ ചൂഷണം ചെയുന്നത്.

അതുകൊണ്ട് തന്നെ പ്ലസ് സൈസ് മോഡലിങ് എന്ന ആശയം ഇതുവരെ കേരളത്തിലേക്ക് എത്താത്തിരുന്നത്. പക്ഷേ കേരളീയരും മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ Curvy മോഡലുകൾ വരെ എത്തി നിൽക്കുന്നു. അടുത്ത ഘട്ടത്തിലേക്കാണ് ഞാൻ കാൽ വച്ചിരിക്കുന്നത്. പ്ലസ് സൈസ് മോഡലായി എന്റെ ആദ്യ ഫോട്ടോഷൂട്ട് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. വണ്ണം അതൊരു കുറവായികാണാതെ നമ്മൾ നമ്മളെ തന്നെ സ്‌നേഹിക്കുക എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം ഇന്ദുജ
Thanks to Cat­a­lyst Schol­ars Jaseena Kadavil