Web Desk

March 10, 2020, 6:27 pm

ഈ കോൺഗ്രസ് നന്നാകുമോ? പാർട്ടിവിട്ട സിന്ധ്യയെയും കോൺഗ്രസിനെയും വിമർശിച്ച് സംവിധായകൻ എം എ നിഷാദ്- വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

Janayugom Online

അധികാരത്തെ ചൊല്ലി നേതൃത്വവുമായി പിണങ്ങിയ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ച വാർത്തയാണ് ഇന്ന് എല്ലാവരും ചർച്ചചെയ്യുന്നത്. സിന്ധ്യയും സിന്ധ്യപക്ഷ എംഎൽഎമാരും രാജിവെച്ചതോടെ 15 മാസം പിന്നിട്ട കമൽനാഥ് സർക്കാർ വീഴുകയും പ്രതിപക്ഷമായ ബിജെപി അധികാരത്തിലെത്തുകയും ചെയ്യുന്ന കാഴ്ചയാണ് മധ്യപ്രദേശിൽ വരാനിരിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയ്ക്ക് സാമൂഹിക പ്രതിബന്ധതയുള്ള ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ എം എ നിഷാദ്. കോൺഗ്സ് പാർട്ടിയുടെ അവസ്ഥയെ പറ്റി അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

എം എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്

കോൺഗ്രസ്സ്കാരോട്…നിങ്ങളോട് മാത്രം…
സഹിഷ്ണതയോടേയും,ക്ഷമയോടേയും ഈ കുറിപ്പ് വായിക്കുക…
ആ ചെക്കൻ ഉയർത്തിയ വിരല് കണ്ടല്ലോ…അതിന്റ്റെ അർത്ഥം മനസ്സിലാക്കാൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല…ഇന്ന് മധ്യപ്രദേശ്,ആണെങ്കിൽ അടുത്തത് രാജസ്ഥാനാണ്…വാർ റൂം പോരാളിയുടെ കരുത്തും,ബുദ്ധിയുമൊന്നും ഇനി ചിലവാകത്തുമില്ല…
സംഘപരിവാർ രാഷ്ട്രീയത്തെ തള്ളി കളഞ്ഞവരാണ് മധ്യപ്രദേശിലെ,ജനങ്ങൾ…ആ ജനങ്ങളേയാണ് നിങ്ങൾ വിഡ്ഢികളാക്കിയിരിക്കുന്നത്…എന്താണ് കോൺഗ്രസ്സിന് പറ്റിയതെന്ന രോദനങ്ങൾക്കോ,ആരാണ് ഈ പ്രതിസന്ധിക്ക് ഉത്തരവാദികളെന്ന പതിവ് ചോദ്യങ്ങൾക്കോ യാതൊരു പ്രസക്തിയുമില്ല..
കോൺഗ്രസ്സിന്റ്റെ കാലന്മാർ കുറേ,കടൽകിളവന്മാരാണ്..AICC ഓഫീസിലിരിക്കുന്ന മൗനീബാവകളേയും,കുഴലൂത്തുകാരേയും,പിടിച്ച് പുറത്താക്കി ശുദ്ധികലശം ചെയ്യതാൽ മാത്രമേ ഈ പ്രസ്ഥാനം രക്ഷപ്പെടുകയുളളൂ…
നിങ്ങളുടെ പ്രസിഡന്റ്റിനെ,ഒരു വിദേശ വനിതയായീ മാത്രമേ വടക്കേ ഇന്ത്യക്കാർ കാണുന്നുള്ളൂ…അല്ലെങ്കിൽ അങ്ങനെയാക്കി തീർക്കുന്നതിൽ മുഖ്യ എതിരാളികളായ ബി ജെ പി ചെറുതല്ലാത്ത പങ്ക് വഹിക്കുകയും,അവരതിൽ വിജയിക്കുകയും ചെയ്തു..സംഘ പരിവാർ രാഷ്ട്രീയത്തെ എതിർക്കുന്നവരാണ് ഇൻഡ്യയിലെ ഭൂരിപക്ഷം…സംഘപരിവാറുകളെ എതിർക്കുന്ന മുഖ്യ പ്രതിപക്ഷമാകാൻ പോലും കോൺഗ്രസ്സിനാവുന്നില്ല…ഒരു കുടുംബത്തിന് ചുറ്റും കറങ്ങുന്ന പ്രസ്ഥാനം..
ഇന്ദിരാ കുടുംബം ഈ രാജ്യത്തിനും,കോൺഗ്രസ്സിനും വേണ്ടി നടത്തിയ ത്യാഗ പൂർണ്ണമായ പോരാട്ടങ്ങളെ ചെറുതായി കാണുന്നില്ല ( അടിയന്തരാവസ്ഥയേ പൂർണ്ണമായും എതിർക്കുന്നു,ആ കാലത്തെ ഇന്ദിരയുടെ ചെയ്തികളേയും )..
കോൺഗ്രസ്സ് എന്ന പാർട്ടിയേ നയിക്കാൻ രാഹുൽ ഗാന്ധിയേക്കാളും കഴിവുളളവരില്ലേ ?കാലാകാലങ്ങളിൽ മാഡം സോണിയയുടെ ഉപജാപക സംഘങ്ങൾ അവരുടെ നിലനില്പിനും,സ്ഥാനമാനങ്ങൾക്കും വേണ്ടി,പലരേയും വെട്ടി നിരത്തി..ഉദിച്ചുയർന്ന താരമായിരുന്നു മാധവരാജ്യ സിന്ധ്യ…അകാലത്തിൽ മരണപ്പെട്ട സിന്ധ്യയുടെ മകനാണ് ജ്യോതി രാജ്യ സിന്ധ്യ…ഇന്ദിരാ കുടുംബത്തിലെ യുവരാജാവിനെ അരിയിട്ട് വാഴ്ത്താനും,പട്ടാഭിക്ഷേകം നടത്താനും വേണ്ടി ഇതേ ഉപജാകകർ നടത്തിയ അന്തപ്പുര നാടകങ്ങളുടെ ക്ളൈമാക്സാണ് ജ്യോതീ രാജ സിന്ധ്യയുടെ പുതിയ പടയൊരുക്കം…
കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തോട്,യാതൊരു ആത്മാർത്ഥതേയും ഇല്ലാത്തവരാണ് അതിന്റ്റെ നേതൃത്വത്തിൽ ഇരിക്കുന്നവർ..
രാഹുൽ ഗാന്ധി ഇൻഡ്യ ഭരിക്കുമെന്ന് ദിവാ സ്വപ്നം കാണുന്ന കൂപമണ്ഡൂകങ്ങൾ..
ഡെൽഹി കത്തിയെരിയുമ്പോൾ,വിദേശത്ത് കറങ്ങി നടന്ന രാഹുലിനെ ആര് വിശ്വസിക്കും..മതേതര മൂല്ല്യങ്ങൾ എക്കാലത്തും ഉയർത്തിപിടിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്സ്..ബി ജെ പിയേ നേരിടാൻ പ്രഖ്യാപിത മുദ്രാവാക്യങ്ങൾ,വിസ്മരിച്ച് കൊണ്ട്,മൃദു ഹിന്ദു സമീപനവുമായി അവർ ജനങ്ങളെ അഭിമുഖീകരിച്ചപ്പോൾ,ജനങ്ങൾ കോൺഗ്രസ്സിനെതിരെ മുഖം തിരിച്ചു…മൃദു ഹിന്ദുത്വത്തിന് കേജ്രിവാളും,തീവ്രഹിന്ദുത്വത്തിന് സംഘപരിവാറുകളുമുളള രാജ്യത്താണ് കോൺഗ്രസ്സിന്റ്റെ നാണം കെട്ട പരീക്ഷണങ്ങൾ…നിങ്ങൾ ഇടതുപക്ഷത്തെ,വിമർശിക്കുന്നു,അവരെ പരിഹാസത്തോടെ വീക്ഷിക്കുന്നു..അവരുടെ പ്രസക്തിയേപറ്റി വാചാലമാകുന്നു…ഹേ,കോൺഗ്രസ്സ്കാരാ നിങ്ങളുടെ കാൽചുവട്ടിലെ മണ്ണിളകി പോകുന്നത് നിങ്ങൾ കാണുന്നില്ല..അല്ലെങ്കിൽ അഹങ്കാരം മൂത്ത നിങ്ങളുടെ നേതാക്കൾ നിങ്ങളെ അന്ധരാക്കിയിരിക്കുന്നു…
രാജ്യത്ത് ഒരു പ്രശ്നമുണ്ടായാൽ ആദ്യം ഓടിയെത്തുന്നത് നിങ്ങൾ പരിഹസിക്കുന്ന ഇടത് പക്ഷമാണ്…ആത്മാഭിമാനത്തോട് ഞങ്ങൾ ഉറക്കെ വിളിച്ച് പറയും ”കനൽ ഒരു തരി മതി ”അങ്ങനെ പറയാൻ നിങ്ങളിലാർക്കെങ്കിലും ചങ്കുറപ്പുണ്ടോ ?ഉണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല…യുവരക്തങ്ങൾ നേതൃത്വത്തിൽ വരട്ടെ,പുതു ശബ്ദങ്ങൾ ഉയരട്ടെ.…
മണ്ണിന്റ്റെ വാദം ഉയർത്തുന്ന ബി ജെ പി യേ നേരിടാൻ നിങ്ങളുടെ ഇടയിൽ എത്രയോ നല്ല നേതാക്കളുണ്ട്…അവർ നയിക്കട്ടെ നിങ്ങളുടെ പ്രസ്ഥാനത്തെ…പ്രണാബ് മുഖർജീയേ പോലെ കഴിവും ദീർഘവീക്ഷണവുമുളള നേതാക്കളെ ആയമ്മയും കൂട്ടരും ഒതുക്കിയപ്പോൾ,കൈയ്യുംകെട്ടി മൗനം പാലിച്ചവരുണ്ട് നിങ്ങളുടെ കൂട്ടത്തിൽ…അവർ ഒറ്റു കാരാണ്,കോൺഗ്രസ്സിന്റ്റേയും…ഈ രാജ്യത്തിന്റ്റേയും…

NB
ഈ കുറിപ്പ് ഒരു പൗരനെന്ന നിലയിൽ എഴുതിയതാണ്. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു…
കോൺഗ്രസ്സ് നന്നാകുമോ ?
ഉത്തരം : എവിടെ ?

Eng­lish Sum­ma­ry: Face­book post of direc­tor ma nishad about con­gress par­ty and scindia

You may also like this video