തിരുവനന്തപുരം: ബംഗളുരുവിൽ പൊലീസ് അറസ്റ്റ് ചെയ്തത് മാധ്യമപ്രവർത്തകരെ അല്ലെന്നും ‘ആയുധങ്ങളുമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ‘യാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ചുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ കുറിപ്പ് വിവാദമാകുന്നു. കര്‍ണാടകയിലെ മാധ്യമത്തിന്റെ ചിത്രമടക്കം നല്‍കിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ആയുധങ്ങളുമായി കേരളത്തില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തതെന്നും ‘മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവര്‍ ക്ളാസ്സസ്’ എന്നും സുരേന്ദ്രന്.
ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു.…
K Surendran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಡಿಸೆಂಬರ್ 19, 2019
സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് :
‘ആയുധങ്ങളുമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അന്‍പതോളം അക്രമികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ആയതിനാല്‍ ഒറിജിനല്‍ മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവര്‍ ക്ളാസ്സസ്.’ മംഗളൂരില്‍ റിപ്പോര്‍ട്ടിംഗിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണ്ണാടക പോലീസ് നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.