കൊറോണ മഹാമാരിയെ നേരിടാൻ രാജ്യം ഒറ്റകെട്ടായി പോരാടുകയാണ്. കൊറോണ കാലത്ത് കേരള സർക്കാർ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളും പ്രവർത്തികളും ലോകത്തിന് തന്നെ മാത്രകയാവുകയാണ്. സംസ്ഥാനത്ത് ആരും തന്നെ ഈ ലോക്ക് ഡൗൺ ദിനങ്ങളിൽ പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിരിക്കുകയാണ്. ഇന്നലെ ഒരു സ്വകാര്യ ടി വി ഷോയിലെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞ വാക്കുകൾ ഏറെ ഹൃദയസ്പർശിയാണ്. ’ ഞങ്ങൾ എല്ലാം താഴെ തട്ടിൽ നിന്ന് വന്ന് മന്ത്രിമാരായവരാണ്. ഞങ്ങൾക്ക് എല്ലാവരെയെയും അറിയാം, സമൂഹത്തിലെ തൊഴിലാളികളെ അറിയാം, ട്രാൻസ്ജെൻഡേഴ്സിനെ അറിയാം, കൂലിപ്പണിക്കരെ അറിയാം,അവിടെയുള്ള എല്ലാവരെയെയും അറിയാം.ഒരു കൂലിപ്പണിക്കാരൻ പണിക്ക് പോയില്ലെങ്കിൽ അവൻ എന്താ സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് നേരിട്ട് അറിയാം’.
അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ ഏവരുടെയും മനസിനെ സ്പർശിച്ചത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ആർഎസ്എസ് പ്രവർത്തകൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ജനാധിപത്യത്തിന്റെ സൗന്ദര്യം ആ വാക്കുകളിൽ നിറഞ്ഞു നിക്കുന്നു..
നാം മാത്രമല്ലാത്ത ലോകത്തെ പിടികൂടിയിരിക്കുന്ന മഹാമാരിയെ ഭീതിയോടെ അല്ലാതെ കരുതലിലൂടെ നേരിടാൻ അത്മവിശ്വാസം തരുന്ന വാക്കുകൾ..
ENGLISH SUMMARY: Facebook post of RSS person about V S Sunilkumar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.