എല്ലാ കയ്യേറ്റങ്ങളും നെയ്യാറ്റിന്‍കരയിലേതുപോലെ ദുരന്തമാകില്ലെന്ന് ഓര്‍മ്മിപ്പിച്ച് തസ്മീര്‍ മുഹമ്മദ് എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. കാഞ്ഞിരപ്പള്ളിയിലെ മുന്‍ എസ് ഐ ആയിരുന്ന അന്‍സല്‍ കൃത്യനിര്‍വ്വഹണത്തിനിടെ കയ്യേറ്റം ഒഴിപ്പിക്കേണ്ടി വന്ന സന്ദര്‍ഭത്തില്‍ ചെയ്ത നന്മയെക്കുറിച്ചാണ് തസ്മീര്‍ മുഹമ്മദ് ഫേസ്ബുക്ക് കുറിപ്പില്‍ വിവരിച്ചത്.
കാഞ്ഞിരപ്പള്ളിയില്‍ എസ് ഐ ആയി സേവനം അനുഷ്ഠിക്കവേയാണ് ബബിത എന്ന കുട്ടിയേയും അവളുടെ അമ്മയെയും കുടിയൊഴുപ്പിക്കുന്നതിനുള്ള ഡ്യൂട്ടി അന്‍സലിന് ലഭിച്ചത്.
ഡ്യൂട്ടി കിട്ടിയപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് ആ അമ്മയ്ക്കും കുട്ടിയ്ക്കും താമസിക്കുന്നതിന് ഒരു വാടക വീട് ഏര്‍പ്പാടാക്കുക എന്നതായിരുന്നു. അതിന് ശേഷം സുമനസ്സുകളുടെ സഹായത്തോടെ അവര്‍ക്ക് ഒരു വീടുവച്ചുനല്കുന്നതിനും അദ്ദേഹം മുന്‍കൈ എടുത്തതായും തസ്മീര്‍ പറയുന്നു.
നെയ്യാറ്റിന്‍കരയില്‍ നടന്ന ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്നും തസ്മീര്‍ കുറിപ്പില്‍ വ്യക്തമാക്കി. അയല്‍വാസികൂടിയായ അന്സിലിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
You may like this video also