24 April 2024, Wednesday

Related news

March 5, 2024
September 20, 2023
August 12, 2023
July 29, 2023
July 20, 2023
July 17, 2023
July 6, 2023
May 24, 2023
April 9, 2023
March 30, 2023

വാട്സ് ആപ്പിന് പിന്നാലെ പണിയുമായ് ഫേസ്ബുക്കും;ഒറ്റമാസത്തിനുള്ളില്‍ മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടി

Janayugom Webdesk
October 3, 2021 5:03 pm

ആഗസ്റ്റ് മാസത്തിൽ ഐ ടി നിയമത്തിന് വിരുദ്ധമായ മൂന്ന് കോടി പോസ്റ്റുകൾക്കെതിരെ നടപടിയെടുത്തെന്നറിയിച്ച് ഫേസ്ബുക്ക്.20.7ലക്ഷം അക്കൗണ്ടുകൾ പൂട്ടിക്കെട്ടിയതായി വാട്സാപ്പും വ്യക്തമാക്കിയിരുന്നു.

പുതിയ ഐ. ടി ചട്ടപ്രകാരം അഞ്ച് ദശലക്ഷത്തിൽ അധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എല്ലാ മാസവും അവർക്ക് ലഭിച്ച പരാതികളുടെ വിവരങ്ങളും, അതിൽ സ്വീകരിച്ച നടപടികളൂം കാണിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് മാസത്തെ വിവരങ്ങൾ ഫേസ്ബുക്കും, വാട്സാപ്പും, ഇൻസ്റ്റാഗ്രാമും, ഗൂഗിളും പുറത്തുവിട്ടത്. ആഗസ്റ്റ് മാസം 3.2 കോടി പോസ്റ്റുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് നീക്കം ചെയ്യൽ അടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. വിദ്വേഷ പരാമർശങ്ങൾ, ലൈംഗിക അതിക്രമം, അനാവശ്യ സന്ദേശങ്ങൾ, ഭീകര സംഘടനകളുടെ പോസ്റ്റുകൾ, സംഘടിതമായി സമൂഹത്തിൽ വെറുപ്പ് പടർത്താൻ ഉദ്യേശിച്ചുള്ള പോസ്റ്റുകൾ എന്നിവയ്ക്കെതിരെയാണ് ഫേസ്ബുക്കിന്റെ നടപടി.


ഇതുംകൂടി വായിക്കുക;കുട്ടികളുടെ ദുരുപയോഗം തടയൽ: പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്


ആഗസ്റ്റ് മാസത്തിൽ ഇരുപത് ലക്ഷത്തി എഴുപതിനായിരം ഇന്ത്യൻ അക്കൗണ്ടുകൾ വിലക്കിയതായി വാട്സാപ്പ് അറിയിച്ചു. ജൂൺ 16 മുതൽ ജൂലൈ 21 വരെയുള്ള കാലയളവിൽ മുപ്പത് ലക്ഷം വാട്സാപ്പ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തിരുന്നു. ഓഗസ്റ്റിൽ 35,191 പരാതികൾ ലഭിച്ചതായും, 93,550 ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും സെർച്ച് എഞ്ചിനായ ഗൂഗിൾ വ്യക്തമാക്കി.
Eng­lish sum­ma­ry; Face­book takes action against 3 crore posts
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.