Web Desk

June 26, 2020, 6:33 pm

ഫേസ്ബുക്കിലെ ആ പ്രശ്നവും പരിഹരിക്കപ്പെടുന്നു; പഴയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്ക് ജാഗ്രത

Janayugom Online

ഇനി മുതൽ ഫേസ്ബുക് സൂക്ഷിച്ച ഉപയോഗിച്ചില്ലെങ്കിൽ നല്ല അസ്സൽ പണി കിട്ടും. ഫേസ്ബുക്ക് വഴി തെറ്റിദ്ധാരണ പടരുന്ന സാഹചര്യത്തിൽ അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫേസ്ബുക്ക് തീരുമാനിച്ചു. അതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾ പങ്കുവെക്കുന്ന വാർത്ത ലിങ്കുകൾ മൂന്ന് മാസം പഴക്കമുള്ളതാണെങ്കിൽ ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകും. ഇതിലൂടെ വാർത്തകളുടെ പശ്ചാത്തലവും മനസിലാക്കാൻ സാധിക്കും.

പഴയ വർത്തകളെയും പുതിയ വർത്തകളെയും എങ്ങനെ തിരിച്ചറിയാം, വാർത്തകൾ പങ്കുവെക്കപ്പെടുന്നതിലൂടെ നടക്കുന്ന തെറ്റിദ്ധാരണ പടരുന്നത് തടയാനെല്ലാം ഈ പുതിയ ഫീച്ചർ വഴി സാധിക്കും. ഉപഭോക്താക്കൾ എന്ത് വായിക്കണം, എന്ത് വിശ്വസിക്കണം, അവർ എന്ത് പങ്കുവെയ്ക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതിൽ ഇനി മുതൽ പുതിയ ഫീച്ചർ വലിയ പങ്കാണ് വഹിക്കാൻ പോകുന്നത്.

പുതിയ ഫീച്ചർ വഴി 90 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഒരു വാർത്ത ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെയ്ക്കാൻ ഒരാൾ ശ്രമിക്കുമ്പോൾ ഒരു മുന്നറിയിപ്പ് പോപ് ആൻഡ് വിൻഡോ ആയി പ്രത്യക്ഷപ്പെടും. ഇത് മൂന്ന് മാസം പഴക്കമുള്ള ലേഖനമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

തെറ്റായ വാർത്തകളോ വിവരങ്ങളോ ഫേസ്ബുക്ക് വഴി നൽക്കിയാലും, അതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകളും ഫേസ്ബുക്ക് നൽകുന്നുണ്ട്. ഇതോടെയോപ്പം കോവിഡ് 19 മായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകളും ഫേസ്ബുക്ക് പരീക്ഷിക്കുന്നുണ്ട്.

ENGLISH SUMMARY: Face­book warn­ing on 3 month old news sto­ries share

YOU MAY ALSO LIKE THIS VIDEO