മുഖാവരണം നിരോധിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ഹോങ്കോങ് ഹൈക്കോടതി

Web Desk
Posted on November 18, 2019, 12:59 pm

ഹോങ്കോങ്: മുഖാവരണം നിരോധിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് ഹോങ്കോങ് ഹൈക്കോടതി. രാജ്യത്ത് തുടരുന്ന അക്രമങ്ങൾ നിയന്ത്രിക്കാനാകാതെ സർക്കാർ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ.
ഒക്ടോബർ ആദ്യമാണ് മുഖാവരണം നിരോധിച്ച് കൊണ്ട് ഹോങ്കോങ് ഭരണാധികാരി കാരി ലാം ഉത്തരവിറക്കിയത്. പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കുന്നതിനായിരുന്നു വിലക്ക്. എന്നാൽ പ്രതിഷേധക്കാർ പലരും വിലക്ക് കൂട്ടാക്കാതെ മുഖാവരണം ധരിച്ചെത്തിയിരുന്നു.