കോവിഡ് 19 ഭീതിയില്‍ കഴിയുന്ന പ്രവാസികളെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെത്തിക്കാന്‍ തയ്യാറായാല്‍ അവരെ ഏറ്റെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരിച്ചെത്തുന്ന പ്രവാസികളുടെ ചികിത്സ, പരിശോധന എന്നിവക്കായി സംസ്ഥാന സര്‍ക്കാര്‍ സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ എത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തും. വിമാനത്താവളത്തിനടുത്ത് തന്നെ ക്വാറന്റൈന് ചെയ്യും. ആവശ്യമുള്ളവരെ ചികിത്സിക്കും.
രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന് സൗകര്യം നിലവില്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അതിലേറെ പേര് വന്നാല്‍ അവര്‍ക്കും സൗകര്യമൊരുക്കും പ്രത്യേക വിമാനം അയച്ചാല്‍ വിസിറ്റിംഗ് വിസക്കാര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കേണ്ടി വരും. വിമാനത്താവളത്തില്‍ എത്തിയാല്‍ ക്വാറൻന്റൈന് കഴിഞ്ഞ് വീട്ടിലെത്തുന്നതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും സംസ്ഥാനത്തിന്റെ ചുമതലയാണ്. നോര്‍ക്കയും സന്നദ്ധ സംഘടനകളും സഹായമൊരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 20 ലക്ഷം പേര് കുടുങ്ങിയ അവസ്ഥയിലാണുള്ളത്. ഇവരുള്‍പ്പെടെയുള്ള പ്രവാസികളും കുടുംബങ്ങളും ആശങ്കയിലാണ്.
വിദേശരാജ്യങ്ങളില്‍ മലയാളികള്‍ മരണമടഞ്ഞതോടെ പ്രവാസികള്‍ക്ക് ആശങ്കയേറിയിട്ടുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും ചെറിയ വരുമാനക്കാരും പരിമിതമായ സൗകര്യങ്ങളുള്ളവരുമാണ്. എംബസികളും സംഘടനകളുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പരമാവധി സഹായവും പിന്തുണയും നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഇവരെ തിരികെയെത്തിക്കാന്‍ കഴിയില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതുവരെ പ്രവാസികള്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ഡൗണ്‍ അവസാനിച്ചാല്‍ നിരവധിപ്പേരാണ് രാജ്യത്തേക്ക് മടങ്ങിയെത്തുക. കടുത്ത ജാഗ്രത തുടരണമെന്നും ഓരോ നിമിഷവും പ്രാധാന്യമുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.