June 7, 2023 Wednesday

Related news

June 1, 2023
May 17, 2023
November 7, 2022
July 27, 2022
May 22, 2022
May 19, 2022
April 7, 2022
April 3, 2022
March 17, 2022
March 6, 2022

റേപ്പ് ഇൻ ഇന്ത്യ പരാമർശം: രാഹുൽ ഗാന്ധി — സ്മൃതി ഇറാനി പോരിന്റെ യാഥാർത്ഥ്യം എന്ത്

Janayugom Webdesk
December 14, 2019 4:03 pm

ന്യൂഡൽഹി: രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോടെ ലോക്സഭയിലെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം കലുഷിതമായതാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, റേപ്പ് ഇന്‍ ഇന്ത്യ എന്ന പരാമര്‍ശമാണ് ബിജെപി വനിതാ എം പിമാർ ഉയർത്തിക്കാട്ടി വിഷയം രൂക്ഷമാക്കിയത്. എന്നാൽ രാഹുൽ ഗാന്ധിയെ തെറ്റായി പരാമർശിച്ചിരിക്കുയാണ് സ്മൃതി ഇറാനി എന്നാണ് ആള്‍ട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്. ശീതകാല സമ്മേളനത്തിൽ സ്മൃതി ഇറാനി പറഞ്ഞത് ഇങ്ങനെയാണ്, രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യപ്പെടണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇങ്ങനെയാണോ ഒരു നേതാവ് രാജ്യത്തെ ജനങ്ങള്‍ക്ക് സന്ദേശം നല്‍കുന്നത്. ബലാത്സംഗമെന്ന ഹീനകൃത്യത്തെ രാഹുല്‍ ഗാന്ധി രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാക്കി. ഗാന്ധി കുടുംബത്തില്‍ നിന്നുമുള്ള ഒരു പുത്രന്‍ ബലാത്സംഗത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കും. രാജ്യത്തെ എല്ലാ പുരുഷന്മാരും ബലാത്സംഗം ചെയ്യാന്‍ അവസരം നോക്കി ഇരിക്കുകയാണോ. ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ഉണ്ടാവുന്ന ഏറ്റവും മോശം പ്രഖ്യാപനമായിരുന്നു രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായത് എന്നായിരുന്നു. തുടർന്ന് സഭയിൽ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു.

എന്നാൽ രാഹുല്‍ ഗാന്ധി ഝാര്‍ഖണ്ഡിലെ പ്രസംഗത്തില്‍ പറഞ്ഞത് യഥാർത്ഥത്തിൽ എന്താണെന്ന് ഫാക്റ്റ് ചെക്കിൽ പറയുന്നതിങ്ങനെയാണ്. ഝാര്‍ഖണ്ഡിലെ ഗോഢയില്‍ നടന്ന റാലിക്കിടെയാണ് ബിജെപി വനിതാ എംപിമാര്‍ ക്ഷമാപണം ആവശ്യപ്പെടുന്ന പ്രസ്താവന നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഇപ്രകാരമായിരുന്നു. ‘നരേന്ദ്ര മോദി പറഞ്ഞിരുന്നു മെയ്ക്ക് ഇന്‍ ഇന്ത്യ, പറഞ്ഞിരുന്നില്ലേ? ഇപ്പോ നിങ്ങള്‍ എവിടെ വേണമെങ്കിലും നോക്കൂ, മെയ്ക്ക് ഇന്‍ ഇന്ത്യ അല്ല സഹോദരാ, റേപ്പ് ഇന്‍ ഇന്ത്യ. എവിടെ നോക്കിയാലും റേപ് ഇന്‍ ഇന്ത്യയാണ്. പത്രം തുറന്ന് നോക്കൂ, ജാര്‍ഖണ്ഡില്‍ സ്ത്രീയെ ബലാത്സം ചെയ്തു.

ഉത്തര്‍ പ്രദേശിലേക്ക് നോക്കൂ, നരേന്ദ്രമോദിയുടെ എംഎല്‍എ സ്ത്രീയെ ബലാത്സംഗം ചെയ്തു. അതിന് ശേഷം വാഹനത്തിന് അപകടമുണ്ടായി. നരേന്ദ്രമോദി ഒരു വാക്ക് ശബ്ദിച്ചില്ല. എല്ലായിടത്തും എല്ലാ ദിവസവും റേപ് ഇന്‍ ഇന്ത്യ ആണ് നടക്കുന്നത്. നരേന്ദ്ര മോദി പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നാണ് പറഞ്ഞത്. എന്നാല്‍ ആരില്‍ നിന്നാണ് രക്ഷിക്കേണ്ടത് എന്ന കാര്യം മോദിജി പറഞ്ഞില്ല. ബിജെപി എംഎല്‍എമാരില്‍ നിന്നാണ് രക്ഷപ്പെടുത്തേണ്ടത്’. എന്നാണ്. എന്നാൽ വിഷയത്തിൽ മാപ്പ് പറയില്ലന്ന നിലപാടിലുറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല എന്നും രാഹുൽ ഗാന്ധി ആണെന്നാണ് എന്നും അദ്ദേഹം തുറന്നടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.