29 March 2024, Friday

ഫാക്ടിന് 4,100 കോടിയുടെ വിറ്റുവരവ്

Janayugom Webdesk
കൊച്ചി
April 3, 2022 8:05 pm

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2021–22 സാമ്പത്തിക വർഷത്തിൽ 4,100 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇത് എക്കാലത്തെയും ഉയർന്ന വിറ്റുവരവും, കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 27 ശതമാനം കൂടുതലുമാണ്.

മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ, പകർച്ചവ്യാധിയുടെ കാലഘട്ടത്തിലും ഫാക്ട് മുൻ വർഷത്തെപ്പോലെ മികച്ച പ്രകടനം കാഴ്ചവച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയർന്ന സാഹചര്യത്തിലും കമ്പനിക്ക് നല്ല പ്രകടനം നടത്താൻ സാധിച്ചു. സാമ്പത്തിക വർഷത്തിൽ 9.63 ലക്ഷം ടൺ വളം ഉല്പാദിപ്പിക്കുകയും 10 ലക്ഷം ടൺ വില്പന നടത്തുകയും ചെയ്തു.

ഒമ്പത് വർഷത്തിന് ശേഷം കാപ്രോലാക്റ്റം പുനരുല്പാദനം ആരംഭിച്ചു എന്നത് ഈ വർഷത്തെ മറ്റൊരു നേട്ടമാണ്. 20,835 ടൺ കാപ്രോലാക്റ്റം ഉല്പാദിപ്പിച്ച് രാജ്യത്തെ കാപ്രോലാക്റ്റത്തിന്റെ ഇറക്കുമതി സാരമായി കുറക്കാൻ സാധിച്ചു.

അമ്പലമേട്ടിലുള്ള കൊച്ചിൻ ഡിവിഷനിൽ പുതിയ എൻ പി പ്ലാന്റ് സ്ഥാപിച്ചു ഉല്പാദന ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫാക്ട്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. 2024 ഓടെ ഉല്പാദനയോഗ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതോടെ കമ്പനിയുടെ മൊത്തം ഉല്പാദന ശേഷിയിൽ 5 ലക്ഷം ടണ്ണിന്റെ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.

Eng­lish summary;Fact has a turnover of Rs 4,100 crore

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.