Thursday
21 Feb 2019

ഫഹദ് ഫാസില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്

By: Web Desk | Monday 30 October 2017 10:49 AM IST

കോഴിക്കോട്: പ്രശസ്ത സിനിമതാരം ഫഹദ് ഫാസില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ട്.
ലേസ് പോര്‍ട്ടിലെ വീടിന്റെ മുകളിലത്തെ നിലയുടെ വിലാസത്തിലാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദിനെ അറിയില്ലെന്ന് വീട്ടുടമ പറഞ്ഞു.നേരത്തെ നടി അമലപോളും സമാനരീതിയില്‍ നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു.