ബോളിവുഡ് സിനിമകളിൽ അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്; ഫഹദ് ഫാസിൽ

Web Desk
Posted on August 29, 2020, 3:20 pm

വേറിട്ട സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുളള താരമാണ് ഫഹദ്. മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തമായി സിനിമകൾ തെരഞ്ഞെടുക്കാൻ നടൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സിനിമകളിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

‘പലരും ചോദിക്കാറുണ്ട്, ഹിന്ദിയിലും മറ്റും അഭിനയിക്കാത്തതെന്തെന്ന്? എനിക്കവിടെയൊന്നും പോയാൽ നിലനിൽക്കാനാവില്ലെന്നു ചോദിക്കുന്നവർക്കറിയില്ല. ’ എന്ന് ഫഹദ് പറയുന്നു.

താരത്തിന്റെ പുതിയ ചിത്രം സീ യൂ സൂൺ റിലീസ് ചെയ്യുന്നതിനു മുന്നോടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. സീ യു സൂൺ’ സെപ്റ്റംബർ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാണവും ഫഹദ് ഫാസിൽ തന്നെയാണ്.

Eng­lish sum­ma­ry; fahadh fazil about his cin­e­ma life

You may also like this video;