Web Desk

January 27, 2020, 3:41 pm

ചർച്ച പരാജയം, ഷെയിൻ നിഗത്തിന്റെ കുരുക്ക് മുറുക്കി നിർമ്മാതാക്കൾ

Janayugom Online

നിർമ്മാതാക്കളുമായി അമ്മ നടത്തിയ ചർച്ച പരാജയം. ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ലെന്ന് നിർമ്മാതാക്കൾ. ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് നിർമ്മാതാക്കൾ ആവശ്യമുന്നയിച്ചു. എന്നാൽ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പിനില്ലെന്നും താര സംഘടന അറയിച്ചു.

അതേസമയം, പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. ഏഴ് ദിവസം കൊണ്ടാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെ ശാസ്ത സ്റ്റുഡിയോയിലായിരുന്നു ഡബ്ബിംഗ്. ഡിസംബര്‍ ഒന്‍പതിന് നടന്ന താര സംഘടനയായ അമ്മയുടെ യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ ഉറപ്പ് നല്‍കിയിരുന്നു.

സിനിമ മാര്‍ച്ചില്‍ തിയേറ്ററിലെത്തുമെന്നാണ് സൂചന. ചിത്രീകരണം മുടങ്ങിയ വെയില്‍, ഖുര്‍ബാനി സിനിമകളും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയ്ന്‍ താര സംഘടനയെ രേഖാമൂലം അറിയിച്ചിരുന്നു.

you may also like this video;