ഫെയർ ആന്റ് ലൗലി ഇനി പുതിയ പേരില്‍; വർണ വിവേചനത്തെ പ്രചരിപ്പിക്കുന്ന പേര് നീക്കം ചെയ്ത് നിർമ്മാതാക്കൾ

Web Desk

മുംബൈ

Posted on July 03, 2020, 3:01 pm

യു എസിൽ ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിനെ വെള്ളക്കാരായ പൊലീസുകാർ കൊലപ്പെടുത്തിയതിനെ തുടർന്ന് വർണ വിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളും പ്രതിഷേധ കാമ്പയിനുകളും ലോകമെമ്പാടും ശക്തമായിരുന്നു. വെളുപ്പിനെ മഹത്വവൽക്കിരിക്കുന്ന ഉല്പന്നങ്ങളുടെ പേരിലേക്കും പരസ്യങ്ങളിലേക്കും വരെ പ്രതിഷേധം നീണ്ടിരുന്നു.

വർണ വിവേചനത്തെ പ്രചരിപ്പിക്കുന്ന പേര് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫെയർ ആന്റ് ലൗലി എന്ന ഫെയർനെസ്സ് ക്രിമീന്റെ പേര് മാറ്റുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഫെയർ ആന്റ് ലൗലി ഇനി ഗ്ലോ ആന്റ് ലൗലി എന്ന പേരിൽ ലഭ്യമായിത്തുടങ്ങുമെന്നാണ് ഉല്പാദാക്കളായ യൂണിലിവർ അറിയിച്ചിരിക്കുന്നത്. പുരുഷന്മാർക്കുള്ള സൗന്ദര്യവർധക ക്രീമിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്ലോ ആന്റ് ഹാൻഡ്‌സം എന്നാണ് ക്രീമിന്റെ പുതിയ പേര്.

ത്വക്കിന്റെ നിറം വെളുത്തതാക്കാൻ യൂണിലിവറിന്റെ സൗന്ദര്യവർധക ഉല്പന്നങ്ങൾ സഹായിക്കും എന്ന പരസ്യത്തിനെതെിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉല്പന്നത്തിന്റെ പേരിൽ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചത്. മാത്രമല്ല, ക്രീമിന്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡ് ഒഴിവാക്കുമെന്നും യൂണിലിവർ അറിയിച്ചിരുന്നു.

Eng­lish sum­ma­ry; Fair and love­ly changes their name

You may also like this video: