ഫൈസല്‍ സ്വയം പ്രതിയാകുന്നു

പ്രത്യേക ലേഖകന്‍

ദുബൈ:

Posted on August 12, 2020, 1:54 pm

പ്രത്യേക ലേഖകന്‍

സ്വര്‍ണക്കടത്ത് കേ­സി­ല്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് മറ്റു ചില കേസുകളില്‍ കൂടി സ്വയം കുടുങ്ങി യുഎഇയില്‍ തുടരാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്ന് എന്‍ഐഎയും റോയും കരുതുന്നു. യുഎഇയില്‍ കൂടുതല്‍ കേസുകളില്‍ കുടുങ്ങിയാല്‍ അയാളെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നതിനു നിയമപരമായ പ്രതിബന്ധങ്ങള്‍ ഉയരും. സ്വര്‍ണക്കടത്തിനു പുറമേ കൂടുതല്‍ ചില കടുത്ത കുറ്റകൃത്യങ്ങളില്‍ പ്രതിയായാല്‍ ഫൈസലിന് ഇന്ത്യയിലേക്ക് പോകേണ്ടിവരില്ല. ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയും നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്തു നടത്താന്‍ പദ്ധതി ആവിഷ്കരിച്ചയാളുമായ മലപ്പുറത്തെ കെ ടി റമീസിനെതിരേ ഇന്ത്യയില്‍ പല കേസുകളുമുണ്ട്.

എന്നാല്‍ അയാളും ഫൈസലും യുഎഇയില്‍ ഒരു കേസിലും പെടാതെ വഴുതിമാറി നില്ക്കുകയായിരുന്നു. ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ ഫൈസല്‍ ഫരീദ് പ്രതിയായതോടെ അയാളെ ഇന്ത്യയിലേക്ക് കടത്താതിരിക്കാന്‍ കരുപ്പിടിപ്പിച്ച പദ്ധതിയാണ് കൂട്ടാളിയായ റമീസിനെതിരായ മയക്കുമരുന്ന് കള്ളക്കടത്ത് ആരോപണം. റമീസ് ദുബൈയില്‍ മയക്കുമരുന്നു കള്ളക്കടത്ത് നടത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ഒരേസമയം എന്‍ഐഎയ്ക്കും ദുബൈ പൊലീസിനും ഏ­തോ അജ്ഞാത കേന്ദ്രത്തില്‍ നിന്നു ലഭിച്ചതിനു പിന്നില്‍ ഫൈസല്‍ ഫരീദിന്റെ അനുയായികളായ ബുദ്ധികേന്ദ്രങ്ങളാണുള്ളത്. മയക്കുമരുന്ന് കള്ളക്കടത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവപര്യന്തം തടവും കോടികളുടെ പിഴയുമുണ്ട്. സൗദി അറേബ്യയില്‍ വധശിക്ഷയും.

റമീസിന്റെ കൊടും കുറ്റകൃത്യങ്ങളില്‍ താനും കൂട്ടാളിയാണെന്നു വരുത്തി ത­ന്നെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികളില്‍ യുഎഇയില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാണ് മയക്കുമരുന്നു കേസുകള്‍ തെളിവുകള്‍ സഹിതം ഫൈസലിന്റെ സംഘം ഇപ്പോള്‍ കുത്തിപ്പൊക്കിയതെന്നും അനുമാനമുണ്ട്.

ENGLISH SUMMARY: FAIZAL FARID SUSPECT

YOU MAY ALSO LIKE THIS VIDEO