വന്‍ വ്യാജവാറ്റ് വേട്ട

Web Desk
Posted on September 15, 2019, 10:37 am

കല്‍പറ്റ: വാളാട് ടൗണിലും മേലേ വരയാലിലും പരിസര പ്രദേശങ്ങളിലുമായി ചാരായം വാറ്റി വില്‍പ്പന നടത്തി വരുന്നയാളെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസര്‍മാര്‍ പിടികൂടി. മാനന്തവാടി എടത്തന ദേശത്തെ ബാലചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയ്യാളുടെ പക്കല്‍ നിന്നും 5 ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും രണ്ട് ബാരലും മറ്റ് വാറ്റുപകരണങ്ങളും ഉദ്ദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദീനും സംഘവും ആണ് അറസ്റ്റു ചെയതത്. സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജയകുമാര്‍ കെ കെ ‚വിജേഷ് കുമാര്‍ പി, അഖില്‍ കെ.എം രാജേഷ് ‚വിപിന്‍ പി എന്നിവര്‍ ഉണ്ടായിരുന്നു. ഇയാളെ മാനന്തവാടി JFCM11 കോടതി മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.