സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ പക്കൽ നിന്നും 32 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. മണ്ണന്തല സൗപര്‍ണികയില്‍ അജിത് കുമാറാണ് ജ്യോത്സ്യന് ചമഞ്ഞ് പണം തട്ടിയെടുത്തത്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ജോത്സ്യന് ആണെന്ന് വിശ്വസിപ്പിക്കുകയും വീട്ടിലെത്തുന്നവരുടെ ഭാവി കാര്യങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
സർക്കാർ- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത ശേഷം പ്രത്യേകതരം രത്നങ്ങള്‍ വച്ചു നല്‍കാമെന്നു പറഞ്ഞു ആഭരണങ്ങള്‍ ഊരി വാങ്ങും. ഇവ വിറ്റശേഷം സ്ഥലം വിടുകയുമായിരുന്നു ഇയാളുടെ രീതിയെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും പൊലീസ് പറഞ്ഞു.
English Summary: Fake Astrologer is arrest in Trivandrum.
you may also like this video;