ഡല്‍ഹിയെ ആഴ്ചകളോളം പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍. പരീക്ഷ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്ലസ് ടു വിദ്യാര്‍ത്ഥി 23 സ്കൂളുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയതെന്ന് സിറ്റി പൊലീസ് പറഞ്ഞു. അതേസമയം തന്റെ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി ഭീഷണി സന്ദേശം അയയ്ക്കുകയും ചെയ്തിട്ടില്ല. ബോംബ് ഭീഷണിക്ക് പിന്നില്‍ വലിയ ആസൂത്രണമാണ് വിദ്യാര്‍ത്ഥി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ച്ചയായ വ്യാജ ബോംബ് വാര്‍ത്തകള്‍ അധികാരികള്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു.
സംശയം തോന്നാതിരിക്കാനാണ് സ്വന്തം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി സന്ദേശം അയയ്ക്കാതിരുന്നത്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും സ്നിഫര്‍ ഡോഗ്സും സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ബോംബ് ഭീഷണിയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചത് മൂലം കുട്ടികള്‍ക്ക് നിരവധി പഠനദിനങ്ങളാണ് നഷ്ടമായത്. നേരത്തെ മൂന്ന് സ്‌കൂളുകളിലേക്ക് ഇ‑മെയിലുകള്‍ വഴി ബോംബ് ഭീഷണി അയച്ചത് അവിടുത്തെ തന്നെ വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.