ഐഎഎസ് പ്രോബേഷണറി ഓഫീസര്‍ പൂജ ഖേഡ്കറെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. പൂജയുടെ സെലക്ഷന്‍ യുപിഎസ് സി റദ്ദാക്കി ഒരു മാസത്തിന് ശേഷമാണ് നടപടി.
വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റ്,വ്യാജഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കര്‍ ഉപയോഗിച്ചിരുന്നതായി നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.വഞ്ചനാക്കുറ്റവും ഇവര്‍ക്കെതിരെ ഉണ്ടായിരുന്നു. തുടര്‍ന്ന് പൂജയുടെ ഐഎഎസ് റദ്ദാക്കുകയും യുപിഎസ്‌സി പരീക്ഷ എഴുതുന്നതിന് ആജീവനാന്തവിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
വ്യക്തിഗത വിവരങ്ങള്‍ വ്യാജമായി നല്‍കിയാണ് ഇവര്‍ പലതവണ പരീക്ഷ എഴുതിയതെന്നും യുപിഎസ്‌സികണ്ടെത്തിയിരുന്നു.പൂജ ഖേഡ്കറെ ഇനി മേല്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് വിലക്കുന്നതായും വേറൊരു പരീക്ഷാര്‍ഥിയും ഇത്തരത്തില്‍ കുറ്റകൃത്യത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും യുപിഎസ്‌സി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.