അശ്ലീല പരാമര്‍ശ വീഡിയോകള്‍ സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിലൂടെ അപ്‌ലോഡ് ചെയ്ത വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് വിജയ് പി നായര്‍ അവകാശപ്പെട്ടിരുന്നത്. ഇയാള്‍ക്ക് പിഎച്ച്ഡി ല്‍കിയ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി കടലാസ് സര്‍വ്വകലാശാലയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇയാള്‍ക്കെതിരെ കരിമഷി പ്രയോഗം നടത്തിയ ദിവസം തന്നെ ബെംഗളൂരില്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി നടത്തിയ ഡോക്ടറേറ്റ് വിതരണം പൊലീസ് തടഞ്ഞു. ഡോക്ടറേറ്റ് വിതരണം നടത്താനിരുന്ന വിതരണ വേദിയില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ ഹോണററി ഡോക്ടറേറ്റ് പണം വാങ്ങി വിതരണം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. 20, 000 മുതല്‍ 1 ലക്ഷം രൂപ വരെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ഓരോരുത്തരും നല്‍കിയത്. ഹരിഹര എംഎല്‍എ രാമപ്പയായിരുന്നു ചടങ്ങില്‍ മുഖ്യാദ്ധ്യക്ഷന്‍. രാമപ്പയ്ക്കും ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനിരിക്കെയായിരുന്നു റെയ്ഡ്.
English summary: fake doctorate of vijay p nair
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.