January 27, 2023 Friday

Related news

January 26, 2023
January 26, 2023
January 25, 2023
January 25, 2023
January 25, 2023
January 24, 2023
January 23, 2023
January 23, 2023
January 23, 2023
January 23, 2023

മകളുടെ എംബിബിഎസ് പ്രവേശനത്തിന് വ്യാജ രേഖകള്‍ ചമച്ച ഡോക്ടര്‍ അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ:
January 3, 2021 9:14 pm

മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ നേടിയെടുക്കാന്‍ വ്യാജരേഖകള്‍ ചമച്ച ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്‌നാട് പരമക്കുടി രാമനാഥപുരം സ്വദേശിയായ ദന്തരോഗ വിദഗ്ധന്‍ ഡോ. ബാലചന്ദ്രന്‍ (47) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ സൈദാപേട്ട് സബ് ജയിലില്‍ കഴിയുകയാണെന്നാണ് പൊലീസ് അറിയിച്ചത്.

എംബിബിഎസ് പ്രവേശനത്തിനുള്ള മെഡിക്കല്‍ കൗണ്‍സിലിംഗിനെത്തിയപ്പോഴാണ് വ്യാജരേഖകള്‍ ഹാജരാക്കിയത്. നീറ്റ് സ്കോര്‍ കാര്‍ഡ്, കോള്‍ ലെറ്റര്‍ എന്നിവയെല്ലാം തന്നെ വ്യാജമായിരുന്നു. നവംബറില്‍ പെരിയമേട്ടില്‍ നടന്ന  എംബിബിഎസ് കൗണ്‍സിലിംഗ് സെഷനിടെയാണ് ഇവരുടെ കള്ളത്തരം പൊളിയുന്നത്. പെണ്‍കുട്ടിയുടെ മാര്‍ക്ക് ഷീറ്റും കാള്‍ ലെറ്ററും ഇവിടെ ഹാജരാക്കിയിരുന്നു. ഇവര്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 650 മാര്‍ക്കാണ് പെണ്‍കുട്ടി പ്രവേശന പരീക്ഷയില്‍ നേടിയത്.

എന്നാല്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കള്ളത്തരം വെളിച്ചത്താവുകയായിരുന്നു.
സൂക്ഷ്മ പരിശോധനയില്‍ വെറും 27 മാര്‍ക്ക് മാത്രമാണ് പെണ്‍കുട്ടി നീറ്റ് പ്രവേശന പരീക്ഷയില്‍ നേടിയതെന്ന് തെളിഞ്ഞു.

റാങ്ക് ചാര്‍ട്ടിലോ കൗണ്‍സിലിംഗ് കോള്‍ ലിസ്റ്റിലോ പെണ്‍കുട്ടി ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമായി. ഇതോടെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ട്രേറ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് തവണ സമന്‍സ് അയച്ചിട്ടും അച്ഛനും മകളും ഹാജരായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും ബാലചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മകള്‍ക്കായും തിരച്ചില്‍ നടക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിച്ച്‌ വരികയാണ്.

ENGLISH SUMMARY: fake doc­u­ments for mbbs admission

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.